Advertisment

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം

author-image
admin
Updated On
New Update

- ബിജു എല്‍ നടയ്ക്കല്‍

Advertisment

ഡബ്ലിൻ:  സീറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യിൽ വച്ച് നാല് വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്.

ഫെബ്രുവരി മാസം 21 വ്യാഴാഴ്ച 3 മുതൽ 6 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായും, ഫെബ്രുവരി 22 വെള്ളിയാഴ്ച 7 മുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായും, ഫെബ്രുവരി 23 ശനിയാഴ്ച പരീക്ഷയ്ക്ക് ഒരുങ്ങുന്ന 10,11,12 ക്ലാസുകളിലെ കുട്ടികൾക്കായും, ആദ്യകുർബാനയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്കായും പ്രത്യേകം ധ്യാനം നടത്തുന്നതാണ്.

publive-image

രാവിലെ 9:30 മുതൽ 5 വരെ നടത്തുന്ന ധ്യനത്തിൻ്റെ രജിസ്ട്രേഷൻ www.syromalabar.ie എന്ന വെബ് സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 18 നു മുമ്പ് രജിസ്ട്രർ ചെയ്യണം. 5 യൂറോ ആണു രജിസ്ട്രേഷൻ ഫീസ്. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതായിരിക്കും

നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാനസ്സികമായ കരുത്തും ആത്മീയമായ ഉണർവ്വും നൽകാൻ, പ്രഥമ ദിവ്യകാരുണ്യത്തിനായി കുട്ടികളെ ആത്മീയമായി സഞ്ജരാക്കാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഡബ്ലിൻ സീറോ മലബാർ ചാപ്ലിൻസ് അറിയിച്ചു.

Advertisment