Advertisment

ഗാൽവേ സീറോ മലബാര്‍ സഭയില്‍ കുടുംബങ്ങൾക്കായുള്ള ധ്യാനവും വിശുദ്ധവാര തിരുക്കര്‍മങ്ങളും

author-image
admin
New Update

- ജിയോ ജേക്കബ്ബ് 

Advertisment

ഗാൽവേ: സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കിയ' ആത്മീയം 2019 ’ ശേഷം നമ്മുടെ കർത്താവിന്റെ ഓശാന, പീഢാ സഹന, ഉത്ഥാന തിരുന്നാളിന് ഒരുങ്ങി കൊണ്ടിരിക്കുന്ന ഇടവക ജനത്തിനായി എപ്രിൽ 15 തീങ്കളാഴ്ച 5 pm മുതൽ 9 pm വരെ മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും റോമിലെ സർവ്വകലാശാല അദ്ധ്യാപകനുമായ റവ.ഫാ. ഇഗ്നേഷെസ് കുന്നുംപുറത്ത് (OCD) നയിക്കുന്ന 'കുടുംബങ്ങൾക്കായുള്ള ധ്യാനം'.

publive-image

കഴിഞ്ഞ 23 ന് ഡബ്ലിൻ സീറോ മലബാർ വൈദികരും സീറോ മലബാർ മ്യുസിക് മിനിസ്ട്രിയുടേയും നേതൃത്വത്തിൽ കുട്ടികള്‍ക്കായി ഒരുക്കിയ' ആത്മീയം 2019 ’ ധ്യാനത്തിലൂടെ കുട്ടികളെ ഉത്തമ അനുതാപത്തോടെ കുമ്പസാരത്തീനായി അണയുവാനും. ആരാധനാ, വിശുദ്ധ കുര്‍ബാന എന്നീ ശുശൂഷകളിലൂടെ ആത്മാവിൽ ഉണര്‍വായി മാറുവാനും സഹായിച്ചു.

publive-image

ഇടവകയിലെ വിശ്വാസികളായ എല്ലാ കുടുംബങ്ങളുടെയും പ്രാർത്ഥനയും സജീവമായ സഹകരണവും ധ്യാനത്തിന്റെ വൻ വിജയത്തിനു കാരണമായി.

എപ്രിൽ 15 തീങ്കളാഴ്ച നടക്കുന്ന ഇടവക ധ്യാനത്തിലും തുടര്‍ന്ന് വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു.

publive-image

ഗാൽവേ, മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന വിശുദ്ധ വാര തിരുക്കര്‍മങ്ങളുടെ സമയക്രമം.

ഓശാന ശുശ്രുഷകള്‍

എപ്രിൽ 14. ഞായറാഴ്ച :

2.30 PM to 5.30 PM കുമ്പസാരം

2.30 PM (കുട്ടികൾക്കായി വേദോപദേശം)

4 PM ഓശാന തിരുകർമ്മങ്ങൾ, വി.കുർബാന

publive-image

എപ്രിൽ 15. തിങ്കളാഴ്ച

5 pm to 9 pm വിശുദ്ധവാര ധ്യാനം

ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍

എപ്രിൽ 21 ഞായറാഴ്ച :

4.30 PM ഉയർപ്പ് തിരുകർമ്മങ്ങൾ, വി.കുർബാന

6.30 PM ഈസ്റ്റർ ഡിന്നർ (കമ്യുണിറ്റി സെന്റർ മെർവ്യൂ, ഗാൽവേ)

publive-image

Advertisment