Advertisment

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭ ഭക്തിനിര്‍ഭരമായി തിരുപ്പിറവി ആചരിച്ചു

author-image
admin
Updated On
New Update

- റോബിൻ ജോസഫ് (പി.ആർ.ഒ.)  

Advertisment

ലിമെറിക്ക്:  തിരുപ്പിറവിയുടെ സ്മരണയില്‍ ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹം ഭക്തി നിര്‍ഭരമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.

publive-image

ഡിസംബർ 24 നു ലിമെറിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസ സമൂഹം ഒന്നാകെ പങ്കെടുത്തു. ലിമെറിക്ക് സെന്റ് മേരീസ്‌ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുകയും തിരുപ്പിറവിയുടെ സന്ദേശം നല്‍കുകയും ചെയ്തു.

publive-image

ഉണ്ണീശോയുടെ തിരുഃസ്വരൂപം പുല്‍ക്കൂട്ടിലേക്ക് കത്തിച്ച് പിടിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ പ്രദിക്ഷണമായി ആനയിച്ചത് ഏറെ ഭക്തിനിര്‍ഭരമായി.

publive-image

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ.റോബിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് എല്ലാവരും ഉണ്ണീശോയുടെ ജനനത്തിന്റെ സന്തോഷം പങ്കിട്ടു. തുടര്‍ന്ന് നടന്ന കുട്ടികളുടെ സ്‌കിറ്റുകളും,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാനാലാപനങ്ങളും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

publive-image

ഡിസംബർ 31 നു രാത്രി 10 മണിക്ക് വി.കുർബാനയും ഈ വർഷം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് വർഷാവസാന പ്രാർത്ഥനയും, തുടർന്ന് പുതുവർഷത്തെ ദൈവത്തിനു സമർപ്പിച്ചുകൊണ്ട് വർഷാരംഭ പ്രാർത്ഥനയും ഫാ.റോബിൻ തോമസിന്റെ കാർമികത്വത്തിൽ സെന്റ് പോൾസ് ചർച്ചിൽ വച്ച് നടക്കും.

publive-image

publive-image

Advertisment