Advertisment

ഭക്തിപൂർവം വിശ്വാസസമൂഹം.'അഭിഷേകാഗ്നി 2018' നു ലിമെറിക്കിൽ തുടക്കമായി

author-image
admin
New Update

- റോബിൻ ജോസഫ് (പി.ആർ.ഒ)

Advertisment

publive-image

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്നി 2018’ ബൈബിള്‍ കൺവെൻഷന് തുടക്കമായി. ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബര്‍ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത്.

publive-image

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീംനയിക്കുന്ന കൺവെൻഷൻ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്.

publive-image

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കുന്നു.

കണ്‍വന്‍ഷനിൽ പങ്കെടുത്ത് വിശ്വാസത്തിൽ കൂടുതൽ വളരാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ.റോബിന്‍ തോമസ് :0894333124

ജോജോ ദേവസ്സി:

0894562531(കൈക്കാരന്‍ )

ബിജു തോമസ്:

0877650280 (കൈക്കാരന്‍)

Advertisment