Advertisment

ലൂക്കൻ മലയാളി ക്ലബ്ബ് ക്രിസ്മസ് പുതുവത്സരാഘോഷം ജനു:5 ന്

author-image
രാജു കുന്നക്കാട്ട്
Updated On
New Update

ഡബ്ലിൻ:  ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവ വത്സരാഘോഷം ജനുവരി 5 ശനി വൈകിട്ട് 6 മുതൽ പാമെർസ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടക്കുമെന്ന് പ്രസിഡണ്ട് ബിനോയ് കുടിയിരിക്കൽ , സെക്രട്ടറി ജയൻ തോമസ് എന്നിവർ അറിയിച്ചു. റെവ.ഡോ:ജോസഫ്‌ വെള്ളനാൽ ക്രിസ്മസ് സന്ദേശം നൽകും.

Advertisment

publive-image

കരോൾ ഗാനം,സാന്താ വരവേൽപ്പ് ,നേറ്റിവിറ്റി ഡാൻസ്,ക്ലാസിക്കൽ ,സിനിമാറ്റിക് ഡാൻസുകൾ ,ഗാനം,സംഘനൃത്തം,യൂത്ത് ഡാൻസ് ,കോമഡി സ്കിറ്റ് , ഗാനമേള തുടങ്ങിയ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. തുടർന്ന്‌ ക്രിസ്മസ് ഡിന്നർ. ലൂക്കനിൽ പുതിയതായി എത്തിയ കുടുംബങ്ങളും ആഘോഷത്തിൽ അണിചേരും.

വിവരങ്ങൾക്ക് :

ബിനോയ്‌ കുടിയിരിക്കൽ : 0899565636

റോയി പേരയിൽ : 0876694782

റെജി കുര്യൻ : 0877788120

ഷൈബു കൊച്ചിൻ : 0876842091.

Advertisment