ഡബ്ലിനില്‍ മലയാളി നഴ്സ് ഹെലന്‍ സാജു നിര്യാതയായി

ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Saturday, January 12, 2019

ഡബ്ലിന്‍:  അയര്‍ലണ്ടിലെ ഡബ്ലിന്‍ ലൂക്കനില്‍( 23 ഏല്‍സ്ഫോര്‍ട്ട് വേ) താമസിക്കുന്ന സാജു ഉഴുന്നാലിലിന്റെ ഭാര്യ ഹെലന്‍ സാജു (43) നിര്യാതയായി. ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു.

തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്.

മക്കള്‍: സച്ചിന്‍ ( മെഡിക്കല്‍ വിദ്യാര്‍ത്ഥി,ബള്‍ഗേറിയ), സബീന്‍ (തേര്‍ഡ് ക്ലാസ്, ഡിവൈന്‍ മേഴ്സി സ്‌കൂള്‍ ലൂക്കന്‍ )

അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏതാനം നാളുകളായി ചികിത്സയിലായിരുന്ന ഹെലന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ജെയിംസ് കൊണോലി ഹോസ്പിറ്റലില്‍ വെച്ച് അന്ത്യയാത്ര പറഞ്ഞത്.

പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലില്‍ കുടുംബാംഗമായ സാജുവും ഹെലനും ദീര്‍ഘകാലമായി ലൂക്കനിലാണ് താമസിക്കുന്നത്. ഇരുവരും റോയല്‍ ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്.

മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നു. സംസ്‌കാരം പിന്നീട് രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടും.

×