കോർക്കിൽ ഓണാഘോഷം ആഗസ്റ്റ് 25ന്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, July 11, 2018

അയർലണ്ട്:  കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷനും കോർക്ക് വേൾഡ് മലയാളി കൗൺസിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 2018 ആഗസ്റ്റ് 25 ശനിയാഴ്‌ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് മണിവരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കായിക മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഡബ്ലിൻ കാർണിവലിലെ നിലവിലെ ചാമ്പ്യന്മാരും മുൻ ചാമ്പ്യന്മാരും അടക്കമുള്ള അയർലണ്ടിലെ കരുത്തന്മാരായ ടീമുകൾ ഏറ്റുമുട്ടുന്ന ആവേശപൂർണ്ണമായ വടംവലി, അത്തപ്പൂക്കള മത്സരം എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ എല്ലാ വർഷത്തെയും പോലെ റാഫിൾ മത്സരവും ഉണ്ടായിരിക്കുന്നതാണ്.

മാവേലി മന്നനെ വരവേൽക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനും എല്ലാ മലയാളികളേയും ക്ഷണിക്കുകയാണെന്നു പരിപാടിയുടെ ജനറൽ കൺവീനർമാരായ ബിനു തോമസും ലിജോ ജോസഫും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

വടംവലി മത്സരം:
ബിനു തോമസ്: 0851688881 / ജോൺസൺ ചാൾസ്: 0879386212

അത്തപ്പൂക്കളമത്സരം / കലാ പരിപാടികൾ:
സാജൻ: 0870556227 / സഞ്ജിത്: 0877731879 / ജോൺസൺ ചാൾസ്: 0879386212 / ശ്രീലക്ഷ്മി: 0876937257

റാഫിൾ, വടംവലി, അത്തപ്പൂക്കള മത്സരം എന്നിവയ്ക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നവർ :: STAR WARS Show, Apache Pizza Cork, Spice Town Cork.

×