Advertisment

സ്വപ്‌നഭവനം സാക്ഷാത്ക്കരിച്ച്‌ ഷെയറിങ് കെയർ

author-image
admin
New Update

- റോജോ പൂഞ്ഞാർ 

Advertisment

കോർക്ക്:  സ്വന്തമായൊരു ഒരു വീട് എന്ന ഇടുക്കിയിലുള്ള കൃഷ്ണന്റെ സ്വപ്നം സാക്ഷാത്കരിച്ച്‌ അയർലണ്ടിലെ ഷെയറിങ് കെയർ.

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ചിരകാല സ്വപ്നമായിരുന്നു കിടന്നുറങ്ങാൻ സ്വന്തമായി ഒരു വീട് എന്നത്‌. കുടുംബത്തിന്റെ ഏക ആശ്രയം മൈക്കാട്ട് പണിക്കു പോയിരുന്ന കൃഷ്ണന്റെ വരുമാനം മാത്രമായിരുന്നു.

publive-image

മൂന്നാം ക്‌ളാസിലും നാലാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ചെലവും വീട്ടുചിലവുകളും കഴിഞ്ഞു മിച്ചം പിടിക്കാൻ കൃഷ്ണന് ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല. വർഷങ്ങളായി പല പല സ്ഥലങ്ങളിലായി വാടകയ്ക്കും, ചിലപ്പോൾ പുറമ്പോക്കിലുമൊക്കെയായി ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു ആ കുടുംബം.

അങ്ങനെയാണ്, ചെലവുകുറഞ്ഞ വീടുകൾ നിർമ്മിക്കുന്ന ഫാ. ജിജോ കുര്യന്റെ നേതൃത്വത്തിലുള്ള കൂട്ടായ്‌മ വഴി കൃഷ്ണൻ അയർലണ്ടിലുള്ള ഷെയറിങ് കെയറിനെ സമീപിച്ചത്.

ഷെയറിങ് കെയർ അത് സന്തോഷപൂർവ്വം ഏറ്റെടുക്കുകയും, രണ്ടു കിടപ്പുമുറിയും അടുക്കളയും ഉള്ള ഒരു സുന്ദര ഭവനം പണി പൂർത്തിയാക്കി കൃഷ്ണനും കുടുംബത്തിനുമായി കൈമാറുകയും ചെയ്തു.

ഇതിനായി ഷെയർ എ ഹോം (Share a Home) എന്ന ധനശേഖരണത്തിൽ സഹകരിച്ച എല്ലാവർക്കും, പദ്ധതി യാഥാർഥ്യമാക്കാൻ സംഘടനയ്ക്ക് വേണ്ടി വീട് പണിത ഫാ. ജിജോ കുര്യനും സംഘത്തിനും നന്ദി അറിയിക്കുന്നതായും സെക്രട്ടറി ജിജോ രാജു അറിയിച്ചു.

അയർലണ്ടിൽ ഷെയറിങ് കെയറുമായി സഹകരിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നുവെന്ന് ചെയർമാൻ ഫാ. പോൾ തെറ്റയിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർ sharingcare@live.ie എന്ന ഇമെയിലിൽ ബന്ധപ്പെടുക.

(സ്വകാര്യത മാനിക്കുന്നതിനാൽ യഥാർത്ഥ പേരല്ല കൊടുത്തിരിക്കുന്നത്.)

Advertisment