Advertisment

ജീവകാരുണ്യ പ്രസ്ഥാനമായ ഷെയറിങ് കെയറിനു പുതിയ നേതൃത്വം

author-image
admin
Updated On
New Update

- റോജോ ജോർജ്ജ്

Advertisment

കോർക്ക്: അയർലണ്ടിൽ കോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെയറിങ് കെയറിൻ്റെ ഒൻപതാമത് വാർഷിക പൊതുയോഗം കോർക്കിൽ വച്ച് നടത്തപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനത്തിനു മാത്രമായി 2009-ൽ പ്രവർത്തനം തുടങ്ങിയ പ്രസ്ഥാനമാണ് ഷെയറിങ് കെയർ. അയർലണ്ടിലെക്കു കുടിയേറിയ ഇന്ത്യക്കാരുടെ ദാനധർമ്മത്തിൻ്റെയും ത്യാഗമനോഭാവത്തിൻ്റെയും ഉത്തമ ഉദാഹരണം കൂടിയാണ് ഷെയറിങ് കെയർ.

publive-image

ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലയിലൂന്നിയാണ് ഷെയറിങ് കെയർ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി താങ്ങാൻ മാർഗ്ഗമില്ലാത്തതുകൊണ്ട് ചികിത്സ മുടങ്ങുകയോ, തുടർന്ന് പഠിക്കാൻ സാധിക്കാതെ വരികയോ ചെയ്യുന്ന ദരിദ്രരിൽ ദരിദ്രരായ മനുഷ്യർക്ക്‌ തങ്ങളാലാവുന്ന സഹായം ചെയ്യാൻ ഷെയറിങ് കെയർ ശ്രദ്ധിക്കുന്നു.

കഴിഞ്ഞ ഏഴു വർഷമായി പാലക്കാട് ജില്ലയിലെ പൂഞ്ചോല ജി.എൽ.പി സ്‌കൂളിലെ നിർധനരായ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ(സർക്കാരിൽ നിന്നും ലഭിക്കാത്തവ) മുടങ്ങാതെ വിതരണം ചെയ്തു വരുന്നു. ഈ വർഷം ആദ്യം കുടലിൽ വൃണം ഉണ്ടാവുന്ന ക്രോണസ് ഡിസീസ് എന്ന അസുഖം ബാധിച്ച കേരളത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരന് ചികിത്സയ്ക്കാവശ്യമായ സഹായം ചെയ്തിരുന്നു.

പ്രധാനമായും ഇന്ത്യയിലും അയർലണ്ടിലുമായിട്ടാണ് പ്രവർത്തനം. ഷെയറിങ് കെയറിൻ്റെ സ്ഥിരം അംഗങ്ങൾ ആയിട്ടുള്ളവരിൽ നിന്നുള്ള മെമ്പർഷിപ്പ് ആണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ്. കൂടാതെ, അയർലണ്ടിലെ നല്ലവരായ ജനങ്ങൾ നൽകുന്ന സംഭാവനയും ഓൺലൈനായും അല്ലാതെയും ഷെയറിങ് കെയർ നടത്തുന്ന ധനസമാഹരണവും വഴി ലഭിക്കുന്ന തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാത്രമാണ് വിനിയോഗിക്കപ്പെടുന്നത്.

അയർലണ്ടിലെ ചാരിറ്റി രെജിസ്ട്രേഷൻ പാലിച്ചുകൊണ്ട്‌ സ്വന്തം ഭരണഘടനയനുസരിച്ചു സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഷെയറിങ് കെയർ. അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സംഘടനയുടെ ഭരണം നിർവഹിക്കുന്നത് അതിൻ്റെ എക്ക്സികുട്ടീവ്(The Executive) ആണ്. സംഘടനയുടെ ഒൻപതാമത് വാർഷിക പൊതുയോഗം നവംബർ 24 ആം തിയതി കോർക്കിൽ വച്ച് നടത്തപ്പെട്ടു.

publive-image

ചെയർമാൻ ജോബി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിനു തോമസ് 2017-18 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ജിജോ പെരേപ്പാടൻ തര്യൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ പ്രവർത്തനപരിധിയിൽപെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന, വിവിധ രോഗങ്ങളാലും മറ്റും കഷ്ടതയനുഭവിക്കുന്നവർക്ക്‌ ഉപകാരപ്രദമായ രീതിയിൽ പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി.

ഇത്തരം പ്രവർത്തനങ്ങൾക്ക് സാമ്പത്തികം ഒരു പ്രധാന പ്രശ്നമാണെന്നും അതുകൊണ്ടു സഹായിക്കാൻ സന്മനസുള്ളവർ മുന്നോട്ടു വരണമെന്നും യോഗം അഭ്യർത്ഥിച്ചു. 2018-19 വർഷത്തേക്കുള്ള ഭരണസമിതിയിൽ, ഫാ.പോൾ തെറ്റയിലിനെ ചെയർമാനായും ജിജോ രാജുവിനെ സെക്രട്ടറിയായും ജിജോ പെരേപ്പാടൻ തര്യനെ ട്രെഷററായും യോഗം തെരഞ്ഞെടുത്തു.

സമിതിയിലെ മറ്റ് അംഗങ്ങൾ ശൈലേഷ് ബാബു( വൈസ് ചെയർമാൻ), രാജേഷ് സഖറിയ(ജോയിൻ്റ് സെക്രട്ടറി), ദേവസ്യ പടനിലം ചെറിയാൻ(Organisational Affairs), റോജോ ജോർജ്ജ് പുറപ്പന്താനം(Public Relations) എന്നിവരാണ്.

"അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു കൂട്ടം മനുഷ്യസ്നേഹികളായ ആളുകളുടെ നിസ്വാർത്ഥമായ സേവനത്തിൻ്റെയും പ്രയത്നത്തിൻ്റെയും ഫലമാണ് ഷെയറിങ് കെയർ. പാവങ്ങൾക്ക് നന്മ ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി ഒന്നുവേറെ തന്നെയാണ്. പാവങ്ങളെ സഹായിക്കാൻ താല്പര്യമുള്ളവർ പ്രവർത്തിക്കാൻ പറ്റിയ ഇടമാണ് ഷെയറിങ് കെയർ"- നാലു വർഷം സംഘടനയെ നയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു ജോബി ജോസ്.

"ഒരു വിദേശ രാജ്യത്ത്, വളരെയധികം നിയന്ത്രണങ്ങളുള്ള ഒരു മേഖലയിൽ, നിയമപരമായ എല്ലാ നിബന്ധനകളും, പ്രത്യേകിച്ച്, അക്കൗണ്ടബിലിറ്റിയോടുകൂടി സുതാര്യമായി പ്രവർത്തിക്കാൻ കഴിയുകയെന്നത് ചെറിയ കാര്യമല്ല. ഷെയറിങ് കെയറിന്റെ ഭാഗമാണെന്നതിൽ അഭിമാനവും ചാരിതാർഥ്യമുണ്ടെന്നു" സ്ഥാനമൊഴിയുന്ന സെക്രട്ടറി ബിനു തോമസ് പറഞ്ഞു.

"സഹായം അഭ്യർത്ഥിച്ചുകൊണ്ടു വരുന്ന അപേക്ഷകൾ പരിഗണിക്കാൻ പലപ്പോഴും സാമ്പത്തികം തടസ്സമാകാറുണ്ട്. കഴിഞ്ഞ വർഷം രണ്ടു തവണ ഓൺലൈനായി സഹായം അഭ്യർത്ഥിച്ചിരുന്നു. നല്ല പ്രതികരണമാണ് ഉണ്ടായത്. അത് വലിയ ഒരു സഹായമായിരുന്നു. കൂടുതൽ പണം ലഭിച്ചാൽ കൂടുതൽ പ്രവർത്തിക്കാൻ ഷെയറിങ് കെയറിനു സാധിക്കും" - ട്രെഷറർ ജിജോ പെരേപ്പാടൻ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ഒൻപതു വർഷമായി ഷെയറിങ്ങ് കെയറിനെ സഹായിക്കുന്ന നല്ലവരായ എല്ലാവരോടും നന്ദി പറയുന്നതോടൊപ്പം തുടർന്നും തങ്ങളുടെ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും പുതുതായി ചുമതലയേറ്റ ഫാ.പോളും ജിജോ രാജുവും അഭ്യർത്ഥിച്ചു.

Advertisment