Advertisment

താരകങ്ങൾ ചിമ്മി ചിമ്മി നോക്കണതാരെ.. മാസ്മരിക ശബ്ദവുമായി ശ്രേയ അന്ന ജോസഫ്

author-image
admin
Updated On
New Update

- രാജൻ അയർലണ്ട്

Advertisment

അയർലണ്ട്:  താരകങ്ങൾ ചിമ്മി ചിമ്മി നോക്കണതാരെ.. എന്ന ഭാവാദ്രമായ ക്രിസ്തുമസ് ഗാനവുമായി വീണ്ടും ശ്രേയ അന്ന ജോസഫ്. ആൽവിൻ വർഗീസ് രചനയും സംഗീതവും നിർവഹിച്ച്‌, അലൻ ജോസഫ് പശ്ചാത്തല സംഗീതമൊരുക്കിയ ഈ ഗാനം യൂട്യൂബിൽ ലഭ്യമാണ്.

publive-image

കോട്ടയം ജില്ലയിലെ, മീനടം സ്വദേശിനിയായ ശ്രേയ 9-ആം ക്ലാസ് വിദ്യാർഥിനിയാണ്. അനുഗ്രഹീത ശബ്ദത്തിനുടമയായ ഈ കൊച്ചു ഗായിക കഴിഞ്ഞ 5 വർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.

നിരവധി ടിവി ചാനലുകളിലെ പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുള്ള ശ്രേയക്ക്, അനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ 80-ൽ പരം ആൽബങ്ങളിൽ പാടാൻ അവസരം ലഭിച്ചിട്ടുള്ള ശ്രേയക്ക് സംഗീത രംഗത്ത് നിരവധി പുതിയ അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.

publive-image

Advertisment