Advertisment

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു

author-image
admin
New Update

ലിമെറിക്ക്:  സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ,ഡബ്ലിൻ മാറ്റർ ഹോസ്പിറ്റൽ ചാപ്ലയിന്‍ ഫാ.പ്രിൻസ് മേക്കാട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കപ്പെട്ടു. ഫാ.പ്രിൻസ് മേക്കാട്ട് വചനസന്ദേശം നല്‍കി.

Advertisment

publive-image

തിരുനാൾ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങൾ വി.കുർബാന മദ്ധ്യേ തിരികള്‍ കാഴ്ചയായി സമര്‍പ്പിച്ചു. ഇടവക സമൂഹത്തിലെ നിരവധി ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനുമായി ദേവാലയത്തിൽ എത്തുകയും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

publive-image

നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും തിരുനാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും ഫാ.റോബിന്‍ തോമസ് അറിയിച്ചു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും നടന്നു.

publive-image

publive-image

Advertisment