Advertisment

ലിമെറിക്ക് സീറോ മലബാര്‍ ചർച്ചിന്റെ തിരുനാളാഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനം

author-image
admin
New Update

- ജോജോ ദേവസ്സി (പി. ആർ. ഓ)

Advertisment

ലിമെറിക്ക്:  ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചർച്ചിന്റെ തിരുനാളും,വേദപാഠ വാര്‍ഷികവും ന്യൂപോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

publive-image

ഫാ.റോബിന്‍ തോമസ്, ഫാ.ഷോജി വർഗീസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാനയും ലദീഞ്ഞും, തുടര്‍ന്ന് തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം കൈമാറി തിരിച്ച് പള്ളിയില്‍ എത്തിച്ച ഇടവക മധ്യസ്ഥയായ പ. കന്യകാമറിയത്തിന്റെ തിരുരൂപത്തിനു സ്വീകരണവും, ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണവും നടന്നു.

publive-image

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ലിമെറിക്ക് രൂപതാ ബിഷപ്പ് മാര്‍ ബ്രെണ്ടന്‍ ലീഹി വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യുകയും സന്ദേശം നല്‍കുകയും, നേരത്തെ നടന്ന "ക്യാറ്റിക്കിസം ഫെസ്റ്റ് 2019" ൽ വിവിധയിനങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇടവകയിലെ കുട്ടികൾക്ക് അർപ്പണമനോഭാവത്തോടെ വേദപാഠം പകർന്നുനല്കിക്കൊണ്ടിരിക്കുന്ന അധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു.

publive-image

ഫാ.ഷോജി വർഗീസ്, ഫാ.ഫ്രാൻസിസ് സേവ്യർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പാരിഷ് കൗൺസിൽ സെക്രട്ടറി ജോബി മാനുവൽ 2018-'19 വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ അവതരിപ്പിച്ചു.സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് സ്വാഗതവും, കൈക്കാരൻ ബിനോയി കാച്ചപ്പള്ളി കൃതജ്ഞതയും പറഞ്ഞു.

publive-image

പിന്നീട് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തതയാർന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി .തുടര്‍ന്ന് സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

publive-image

publive-image

Advertisment