Advertisment

'അഭിഷേകാഗ്നി 2018' ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ലിമെറിക്കിൽ നടക്കും

author-image
admin
New Update

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിൽ "അഭിഷേകാഗ്നി 2018" ബൈബിള്‍ കണ്‍വെന്‍ഷന്‍ ലിമെറിക്ക്, പാട്രിക്‌സ്‌വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ (വെള്ളി ശനി ഞായര്‍)നടക്കും.

Advertisment

publive-image

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീമാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് സമയം.

publive-image

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കും.

കണ്‍വെന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.റോബിൻ തോമസ്‌ :0894333124

ജോജോ ദേവസ്സി:

0894562531(കൈക്കാരൻ )

ബിജു തോമസ്‌‭ :

0877650280‬ (കൈക്കാരൻ).

Advertisment