Advertisment

നീനാ കൈരളിയുടെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ്' ജനുവരി 5 ന്

author-image
admin
Updated On
New Update

- ജോബി മാനുവൽ

Advertisment

നീനാ (കൗണ്ടി ടിപ്പററി):  നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ "ജിംഗിൽ ബെൽസ്" ജനുവരി 5 ന് നീനാ സ്കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും.

publive-image

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ നൃത്ത നൃത്യങ്ങൾ, സ്‌കിറ്റുകൾ, ഗാനാലാപനങ്ങൾ, ക്രിസ്തുമസ് പാപ്പയെ വരവേല്ക്കൽ, ക്രിസ്തുമസ് കരോൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ കൊണ്ട് തികച്ചും വ്യത്യസ്ഥതയും, പുതുമയുള്ളതുമായ രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടികളെത്തുടർന്ന് ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീഴും.

publive-image

കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്,രാജേഷ് അബ്രഹാം,ഷിന്റോ ജോസ്,നിഷ ജിൻസൺ,ജോസ്മി ജെനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ഡിസംബർ 22 ന് നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോള്‍ സംഘടിപ്പിക്കുകയും കില്ലലു,നീനാ മേഖലയിലെ ഭവനങ്ങളില്‍ ക്രിസ്മസ് സന്ദേശം എത്തിക്കുകയും ചെയ്തു.

publive-image

 

Advertisment