Advertisment

നീനാ കൈരളിയുടെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ്' പ്രൗഢഗംഭീരമായി

author-image
admin
Updated On
New Update

- ജോബി മാനുവൽ

Advertisment

നീനാ (കൗണ്ടി ടിപ്പററി):  നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ "ജിംഗിൾ ബെൽസ്" നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു.

publive-image

തുടർന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ നൃത്ത നൃത്യങ്ങൾ, സ്‌കിറ്റുകൾ, ഗാനാലാപനങ്ങൾ, ക്രിസ്തുമസ് കരോൾ തുടങ്ങിയ വ്യത്യസ്‍തങ്ങളായ ഓരോ പരിപാടികളും ആഘോഷ സന്ധ്യയെ സമ്പുഷ്ടമാക്കുന്നവയായിരുന്നു.

publive-image

കലാപരിപാടികൾക്കിടയിൽ ക്രിസ്തുമസ് പാപ്പാ എത്തിയത് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. തുടർന്ന് ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

publive-image

കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്, രാജേഷ് അബ്രഹാം, ഷിന്റോ ജോസ്, നിഷ ജിൻസൺ, ജോസ്മി ജെനിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

publive-image

publive-image

publive-image

publive-image

Advertisment