Advertisment

ഒ ഐ സി സി മീറ്റ് ഇറ്റലി 2018 രണ്ടാമത് പൊതുസമ്മേളനം കെ മുരളീധരൻ എം എൽ എ ഉത്ഘാടനം ചെയ്തു

New Update

publive-image

Advertisment

ഇറ്റലി:  ഇറ്റലിയിലെ ഏറ്റവും വലിയ സംഘടനയായ ഒ ഐ സി സി ഇറ്റലിയുടെ രണ്ടാമത് മീറ്റ് ഇറ്റലി 2018 പൊതുസമ്മേളനം ഒ ഐ സി സി ഇറ്റലിയുടെ കേരളത്തിൻറെ ചുമതലയും, തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറി ബെർബി ഫെർണാണ്ടസ്, ഒ ഐ സി സി ഇറ്റലിയുടെ പ്രസിഡണ്ട്  ജോമോൻ കുഴിക്കാട്ടിൽ, ഒ ഐ സി സി സെക്രട്ടറി അനില ബി, വൈസ് പ്രിസിഡണ്ട് ജോയി മലേപ്പറമ്പിൽ, വൈസ് പ്രസിഡണ്ട് ബീന ജോസ്, ട്രെഷറർ ജോബിൻ കൂട്ടുങ്കൽ, ജോയിൻ സെക്രട്ടറിമാരായ ജോസഫ് വലിയപറമ്പിൽ, സിബി ചെറിയാൻ,വിശിഷ്ട അഥിതികളായ പ്രവാസി മലയാളി ഫെഡറേഷൻ കോ-ഓർഡിനേറ്റർ അനിത പുല്ലയിൽ, അലിക് പ്രസിഡണ്ട് രാജു കള്ളിക്കാടൻ, മനോരമ ഓൺലൈൻ റിപ്പോർട്ടർ ജോബിൻ, ഗാനരചിയിതാവും സത്യം ഓൺലൈൻ ചീഫ് റിപോർട്ടറുമായ അജിമോൻ മൂർത്തിക്കൽ, ഒ ഐ സി സി ഇറ്റലിയുടെ കമ്മറ്റി അംഗങ്ങളെയും, പൊതുജനങ്ങളെയും സാക്ഷിയാക്കി മുൻ കെ പി സി സി പ്രസിഡണ്ടും, ഇപ്പോഴത്തെ പ്രചാരണ കമ്മറ്റി ചെയർമാനും, എം എൽ എയുമായ കെ മുരളീധരൻ വിളക്ക് തെളിച്ചു ഉൽഘാടനം ചെയ്തു.

publive-image

കെ പി സി സിയുടെ ഔദ്യോഗിക സംഘടനയായ ഒ ഐ സി സി ഇറ്റലിയെ വളരെ പ്രശംസിച്ചും, പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുവാൻ ഒ ഐ സി സി ഇറ്റലിയുടെ പ്രവർത്തന ശൈലിയെ പുകഴ്ത്തിയും കെ മുരളീധരൻ സംസാരിച്ചു. പ്രവാസികൾക്ക് വോട്ടിംഗ് സമ്പ്രദായം കൊണ്ടുവരുമെന്നും പ്രവാസികൾ കേരളത്തിൻറെ നെടുംതൂണാണെന്നും, പ്രവാസികൾ ഇല്ലങ്കിൽ ഇന്ത്യ ഒന്നുമില്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ ഭരണത്തിൻറെ പോരായ്മകളെയും ചൂണ്ടിക്കാണിക്കുകയുണ്ടായി.

publive-image

ഒ ഐ സി സി ഇറ്റലിയുടെ പ്രവർത്തനത്തെ പ്രശംസിച്ചും ഇനിയും കൂടുതൽ കരുത്തോടെ പ്രവർത്തിക്കുവാൻ വേണ്ട എല്ലാ സഹായസഹകരണങ്ങൾ ചൂണ്ടിക്കാട്ടി മീറ്റ് ഇറ്റലി 2018 പൊതുയോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻറെ കത്ത് ഒ ഐ സി സി ഇറ്റലിയുടെ സെക്രട്ടറി അനില ബി പൊതുജനങ്ങളെ വായിച്ചറിയിക്കുകയുണ്ടായി. മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ ആശംസ ബിന്ദു റെജിയും, പ്രതിപക്ഷ നേതാവ്  രമേഷ് ചെന്നിത്തലയുടെ ആശംസ ബീന ജോസ്, ശശി തരൂരിൻറെ ആശംസ അഞ്ചു ആരോഗ്യവും വായിക്കുകയുണ്ടായി.

publive-image

ഇറ്റലിയിൽ പേപ്പർ ഇല്ലാതെ നിൽക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ പാസ്പോർട്ട് പുതുക്കികൊടുക്കണമെന്ന ആവശ്യവുമായി ഒ ഐ സി സി ഇറ്റലി അംഗങ്ങൾ ശശി തരൂർ മുഖാന്തരം സുഷമ സ്വരാജിനെ സമീപിക്കുകയും, അതിൻറെ മറുപടിയായി അതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുവാൻ എംബസ്സിയുമായി ബന്ധപ്പെടുകയും ചെയ്യുന്നതായുള്ള സുഷമ സ്വരാജിൻറെ ഔദ്യോഗിക കത്ത് കെ മുരളീധരൻറെ കൈവശം കൊടുത്തയയ്ക്കുകയും ചെയ്തിട്ടുള്ള കത്ത് പൊതുയോഗത്തിൽ ഒ ഐ സി സി ജോയിൻ സെക്രട്ടറി ജോസഫ് വലിയപറമ്പിൽ വായിക്കുകയുണ്ടായി.

publive-image

മീറ്റ് ഇറ്റലി 2018 പൊതുയോഗത്തിൽ ഇശ്വരപ്രാർത്ഥനയ്ക്കു ശേഷം ജോയിൻ സെക്രട്ടറി സിബി ചെറിയാൻ സ്വാഗതപ്രസംഗം നടത്തുകയും ഒ ഐ സി സി പ്രസിഡണ്ട്  ജോമോൻ തോമസ് കുഴിക്കാട്ടിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും,  ബെർബി ഫെർണാണ്ടസ്, അജിമോൻ മൂർത്തിക്കൽ എന്നിവർ ആശംസപ്രസംഗം അർപ്പിക്കുകയും ചെയ്തു.

തുടർന്ന് ഒ ഐ സി സി ഇറ്റലിയുടെ സ്നേഹോപകാരം കെ മുരളീധരൻ, ബെർബി ഫെർണാണ്ടസ്, സത്യം ഓൺലൈൻ ചീഫ് റിപ്പോർട്ടർ അജിമോൻ മൂർത്തിക്കൽ എന്നിവർക്ക് നൽകുകയും ചെയ്തു. പൊതുയോഗം മോടിപിടിപ്പിക്കുന്നതിനായി 3 കുട്ടികൾ മനോഹരമായ നൃത്തം കാഴ്ചവയ്ക്കുകയുണ്ടായി.

ആ കുട്ടികളെ കെ മുരളീധരൻ പൊന്നാട ആണിയിക്കുകയും, യോഗത്തിൽ പങ്കെടുത്ത ഓരോരുത്തർക്കുമായി ട്രെഷറർ ജോബിൻ കൂട്ടുങ്കൽ നന്ദിപറയുകയും ചെയ്തു. തുടർന്ന് സ്‌നേഹവിരുന്നോടെ മീറ്റ് ഇറ്റലി 2018 പൊതുയോഗത്തിന് ഏതാണ്ട് 4 മണിയോടെ തിരശീല വീണു.

Advertisment