Advertisment

സവോണ ക്നാനായ അസോസിയയേഷന്റെ ആറാം വാർഷികവും, കെ സി വൈ എൽ സവോണയുണിറ്റിന്റെ ഉത്ഘാടനവും ഏപ്രിൽ 29 ന്

New Update

ഇറ്റലി:  സവോണ ഏപ്രിൽ 29 ഞായറാഴ്ച്ച ബഹു. സനീഷ് കയ്യാലക്കകത്തച്ചൻ പുതിയതായി തുടക്കം കുറിക്കുന്ന കെ സി വൈ എൽ യുണിറ്റിന്റെ ഉത്ഘാടനം നിർവഹിക്കുന്നതിനൊപ്പം, സവോണ ക്നാനായ അസോസിയയേഷന്റെ ആറാം വാർഷികത്തിന് തിരി തെളിക്കും.

Advertisment

publive-image

വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്ന ഈ വാർഷികത്തിൽ സവോണയിലുള്ള എല്ലാ ക്നാനായ അംഗങ്ങളും പങ്കെടുക്കും. ഇറ്റലിയിൽ പല ഭാഗങ്ങളിലായി ചിതറികിടക്കുന്ന ക്നാനായ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ സ്ഥലത്തും ഒരു കെ സി വൈ എൽ യുണിറ്റ് എന്ന ലക്ഷ്യവുമായി ക്നാനായ നേതൃത്വം മുന്നോട്ടിറങ്ങിയിരിക്കുന്നത്.

ഇപ്പോൾ ഏകദേശം 300 യുവജനങ്ങളോളം ഇറ്റലിയിലുണ്ട്, എന്നാൽ വരുന്ന വർഷങ്ങളിൽ ഇത് ഇരട്ടിയായ് വർദ്ധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ ഫെഡറേഷന്റെയും, കെ സി വൈ എൽ യൂണിറ്റുകളുടെയും കെ സി എ സവോണയുടെയും പരിശ്രമഭലമാണ്‌ കെ സി വൈ എൽ സവോണ യുണിറ്റ് യാഥാർത്ഥമാകുന്നത്.

Advertisment