Advertisment

മൗണ്ട്ഫോർട്ട് ബ്രദേഴ്സ് ഓഫ് സെൻറ് ഗബ്രിയേൽ കോൺഗ്രിഗേഷനിലേക്ക് തേര്‍ഡ് അസിസ്റ്റൻറ് ജനറലായി ബ്രദർ ജയിംസ് തറപ്പേൽ തിരഞ്ഞെടുക്കപ്പെട്ടു

New Update

ഇറ്റലി:  2018 ഏപ്രിൽ 24-ന് മൗണ്ട്ഫോർട്ട് ബ്രദേഴ്സ് ഓഫ് സെൻറ് ഗബ്രിയേൽ കോൺഗ്രിഗേഷൻറെ റോമിൽ വച്ച് നടന്ന ചാപ്റ്ററിൽ 3rd അസിസ്റ്റൻറ് ജനറലായി റാഞ്ചി പ്രൊവിൻസിൽ നിന്നും ബ്രദർ ജയിംസ് കുര്യാക്കോസ് തറപ്പേൽ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

കോട്ടയം കട്ടച്ചിറ ഇടവക തറപ്പേൽ കുര്യാക്കോസ് ഏലിക്കുട്ടി ദമ്പദികളുടെ ഏഴ് മക്കളിൽ നാലാമത്തെ മകനായ ജയിംസ് കട്ടച്ചിറ സെൻറ് ആൻറണീസ് എൽ പി സ്കൂൾ, കിടങ്ങൂർ സെൻറ് മേരീസ് ഹൈസ് സ്കൂൾ പഠനം പൂർത്തിയാക്കി മൗണ്ട്ഫോർട്ട് ബ്രദേഴ്സ് ഓഫ് സെൻറ് ഗബ്രിയേൽ കോൺഗ്രിഗേഷനിൽ ചേർന്ന് 27- 4 - 1982 ൽ തൻറെ ആദ്യ വൃതം (first profession) സ്വീകരിച്ചു.

1989 ഏപ്രിൽ 9 ന് final profession പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട് ഉപരിപഠനം പൂർത്തിയാക്കി 1998-2004 പാറ്റ്ന ലയോള ഹൈ സ്കൂളിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റു.

2004 - 2010 കാലയളവിൽ റാഞ്ചി പ്രൊവിൻസ് പ്രിൻസിപ്പൽ സുപ്പീരിയറായും, പിന്നീട് 2011 മുതൽ ഇന്ന് വരെ കൽക്കട്ട മൗണ്ട്ഫോർട്ട് സ്കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2018 ഏപ്രിൽ 24- ന് റോമിൽ വച്ച് നടന്ന ചാപ്റ്ററിൽ സഭയുടെ തന്നെ 3rd അസിസ്റ്റൻറ് ജനറലായി ബ്രദർ ജയിംസ് തറപ്പേൽ തിരഞ്ഞെടുക്കപ്പെടുന്നത്.

സഹോദരങ്ങൾ: ജോസഫ് T K, സിസ്റ്റർ മെറിൻ എസ് വി എം (വിസിറ്റേഷൻ സന്യാസ സമൂഹം മുൻ ജനറൽ സുപ്പീരിയർ), അന്നമ്മ മത്തായി, തോമസ് T K, എൽസമ്മ ബേബി, ഷൈനി റ്റോജൻ.

Advertisment