Advertisment

കോൺഗ്രസ് ഓഫ് ഫെയ്ത് ആൻഡ് ഡെമോക്രസി (സി എഫ് ഡി) ക്ക് പുതിയ നേതൃത്വം, പുതിയ പ്രവർത്തനം

New Update

ഇറ്റലി:  കഴിഞ്ഞ ഏഴ് വർഷത്തെ സംഘടനാ പ്രവർത്തനം കൊണ്ട് ഇറ്റലിയിലെ ഇന്ത്യൻ പ്രവാസികളുടെ ശബ്‌ദമായിത്തീർന്ന കോൺഗ്രസ് ഓഫ് ഫെയ്ത് ആൻഡ് ഡെമോക്രസി (സി എഫ് ഡി) ക്ക് പുതുവർഷത്തിൽ പുതിയ നേതൃത്വവും പുതിയ പ്രവർത്തനവും ആശയങ്ങളുമായുള്ള പ്രയാണം തുടരുന്നു.

Advertisment

publive-image

പ്രവാസി പ്രശനങ്ങൾക്ക് പരിഹാരവും പ്രതീക്ഷയുമേകിക്കൊണ്ട് പ്രസിഡണ്ട് ഡയസ് ഡെനീഷ്യസ്, സെക്രട്ടറി മെബിൻ സാം മാത്യു, ട്രെഷറർ പോളച്ചൻ പാലാട്ടി എന്നിവർ പ്രവാസിയുടെ നിരന്തര പ്രശനങ്ങളിൽ ഇടപെടുന്നതിനൊപ്പം ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സി എഫ് ഡി ശ്രദ്ധ ചെലുത്തുന്നു.

മാസത്തിലൊരിക്കൽ സി എഫ് ഡി ഏറ്റെടുത്ത തെരുവിൽ താമസിക്കുന്നവർക്ക് ഭക്ഷണം നൽകുന്ന പ്രോഗ്രാം കേരളത്തിൽ തിരഞ്ഞെടുത്ത പ്രദേശത്തേക്ക് കൂടി വ്യാപിപ്പിക്കുന്നു. കലഹിക്കുകയും ചിതറിക്കുകയും ചെയ്യുന്ന പ്രവാസി സംഘടനകളിൽ നിന്ന് മാറി വേറിട്ട പ്രവർത്തനങ്ങളുമായി സി എഫ് ഡി മുന്നേറുകയാണ് ഇറ്റലിയിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രതീക്ഷയായി.

Advertisment