Advertisment

ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്ത്‌ ഏറ്റവും കൂടുതൽ സമാധാനത്തോടെയും സന്തോഷത്തോടെയും മനുഷ്യർ ജീവിക്കുന്ന ആദ്യത്തെ പത്തു രാജ്യങ്ങളിൽ ഡെന്മാർക് ഒന്നാമത്

New Update

ഇറ്റലി:  ലോകത്ത്‌ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ മതവിശ്വാസികളുടെ എണ്ണം കുറച്ചു ജീവിക്കുന്ന ആദ്യ പത്തു രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട് പ്രകാരം പുറത്തു വന്നു. ഇതിൽ ഒന്നാമതായി ഡെന്മാർക് സ്ഥാനം പിടിച്ചു. തൊട്ടുപിറകെ സ്വിറ്റ്സർലൻഡ്, ഐസ്‌ലാൻഡ്, നോർവെ, ഫിൻലൻഡ്‌, കാനഡ, നെതെർലാൻഡ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, സ്വീഡൻ എന്നിവയാണ്.

Advertisment

publive-image

അതിൽ അതിശയകരമായി മതവിശ്വാസികളുടെ എണ്ണം കുറയുകയും മതം താമസിയാതെ പടിക്ക് പുറത്തേയ്ക്ക് പോകുന്നതുമായ ഒൻപത് രാജ്യങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒന്നാമതായി സ്വിറ്റ്സർലൻഡ്, ഐസ്‌ലാൻഡ്, ചെക്-റിപ്പപ്ലിക്, ഫിൻലൻഡ്‌, കാനഡ, നെതെർലാൻഡ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, സ്വീഡൻ എന്നിവയാണ്. ഇതിൽ എട്ടു രാജ്യങ്ങളും സമാധാനവും സന്തോഷവുമുള്ള ലോകത്തെ ആദ്യ പത്തുരാജ്യങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

ആദ്യ പട്ടികയിൽ മതം നൂറു ശതമാനമുള്ള ഒരു രാജ്യവുമില്ല. സന്തോഷവും സമാധാനവും മതത്തിൽ നിന്നല്ല അതിലുപരി മാനവികതയിൽ നിന്നാണ് എന്നുള്ളത് ഇതിലൂടെ വ്യക്തമാക്കുന്നു. സമാധാനവും സ്നേഹവും സഹവർത്തിത്വവും എല്ലാ മത ഗ്രന്ഥങ്ങളും നമുക്ക് വ്യക്തമാക്കി തരുമ്പോഴും അതേ മതങ്ങളുടെ പേരിൽ തന്നെ നമ്മൾ അസമാധാനം സൃഷ്ടിക്കുകയും സ്നേഹം ഇല്ലാതാകുകയും സഹവർത്തിത്വം എന്നത് നിഘണ്ടുവിൽപോലും കാണുവാൻ പറ്റാത്ത അവസ്ഥയിലുമാണ്.

ലോകത്തെ മതപൂരിപക്ഷമുള്ള 156 രാജ്യങ്ങൾ ഉൾപ്പെടെയുള്ളതിൽ നിന്നാണ് ഈ തിരഞ്ഞെടുപ്പ് എന്നുകൂടി ഓർക്കുമ്പോൾ മതവിശ്വാസികൾ കുറയുന്ന ഈ രാജ്യങ്ങൾ ലിസ്റ്റിൽ വന്നതിൻറെ തിളക്കം കൂടുന്നു. മതവിശ്വാസം ഒരു ഭ്രാന്തായി രൂപപ്പെടുത്തരുത്.

Advertisment