Advertisment

ചൈന വത്തിക്കാൻ ഉടമ്പടിയും അനുരഞ്ജന ശ്രമങ്ങളും

New Update

വത്തിക്കാൻ:  ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് സെപ്റ്റംബർ 26 ന് ചൈന ഉപഭൂഖണ്ഡത്തിലെ മെത്രാന്മാരുടെ നിയമനത്തെ സംബന്ധിച്ച ഉടമ്പടിയെക്കുറിച്ച് പാപ്പാ ഫ്രാൻസിസ് വിവരിച്ചത്.

Advertisment

സെപ്റ്റംബർ 22 ശനിയാഴ്ച ബെയ്‌ജിങ്ങിൽ വച്ചായിരുന്നു മെത്രാന്മാരുടെ നിയമനം സംബന്ധിച്ചു ചൈനയും വത്തിക്കാനും തമ്മിലുള്ള താത്കാലിക ഉടമ്പടിയിൽ ഇരുപക്ഷവും ഒപ്പുവച്ചത്. ഇത് നീണ്ടകാല സംവാദത്തിൻറെ ഫലമാണ്.

publive-image

ചൈനയിലെ സഭയ്ക്കും പൊതുവെ അവിടുത്തെ മതപരവും സാമൂഹികവുമായ ക്രമസമാധാന സംവിധാനത്തിനും ഉപകരിക്കുന്നതാണ് ഈ കരാറെന്ന് പാപ്പാ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ചൈനയിലെ കത്തോലിക്കർക്കും, ആഗോള സഭയ്ക്കും പ്രചോദനാല്മകമാകുന്നൊരു സാഹോദര്യ സന്ദേശം ഇന്നാളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും പാപ്പാ അറിയിച്ചു. പഴയ മുറിവുകൾ ഉണക്കാനും, ചൈനയിലെ കത്തോലിക്കർക്കിടയിൽ കൂട്ടായ്മ വളർത്താനും അങ്ങനെ നവമായ സമർപ്പണത്തോടെ സുവിശേഷ ചൈതന്യത്തിൽ ജീവിക്കാനും ഈ ഉടമ്പടി സഹായകമാകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വര്ഷങ്ങളായി സഭയുടെ നിയമങ്ങൾ ധിക്കരിച്ചു ചൈനീസ് സർക്കാർ മെത്രാന്മാരുടെ നിയമം നടത്തിപ്പോരുകയായിരുന്നു. ഇതിന്റെ ഫലമായി ചൈനയിലെ കത്തോലിക്കാ സമൂഹം വിഭജിക്കപ്പെട്ടു. സർക്കാരിനോട് കൂറുള്ള ദേശീയ സഭ patriotic church രൂപീകൃതമായി.

വത്തിക്കാനോടും പത്രോസിൻറെ പരമാധികാരത്തോടും ചേർന്നുനിന്ന സഭ ചൈനയിലെ രണ്ടാം തരം സഭയായി പരിഗണിക്കപ്പെടാൻ ഇടയായി. ഇതുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സർക്കാർ നിയന്ത്രണത്തിൽ അല്ലാത്ത മെത്രാന്മാരെയും സഭാമക്കളെയും ചൈന പീഡിപ്പിക്കുകയും ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 22 ശനിയാഴ്ച നടന്ന ഇരുപക്ഷങ്ങളുടെയും കൂടിക്കാഴ്ചയിൽ സഭയുടെ അധികാരം മാനിച്ചുകൊണ്ട് മെത്രാന്മാരുടെ നിയമന കാര്യങ്ങളിൽ നിന്നും ചൈനീസ് സർക്കാർ പിൻവാങ്ങുകയും ഇക്കാര്യത്തിൽ വത്തിക്കാൻറെ നടപടിക്രമങ്ങൾ നടത്താനുമുള്ള താത്കാലിക കരാറിൽ ഇരുപക്ഷവും ഒപ്പു വയ്ക്കുകയും ചെയ്തു.

Advertisment