Advertisment

ഇറ്റാലിയൻ പൗരത്വം നൽകുന്നതിന്റെ കാലാവധി 4 വർഷമായി നീട്ടി

New Update

ഇറ്റലി:  കഴിഞ്ഞ മാസം പാർലമെന്റിൽ ക്യാബിനറ്റ് യോഗത്തിൽ ഇറ്റാലിയൻ പൗരത്വം നൽകുന്നതിന്റെ കാലാവധി 4 വർഷമായി നീട്ടികൊണ്ടുള്ള ഉത്തരവ് പാസ്സാക്കിയിരുന്നു. എന്നാൽ ഈ നിയമം 2018 നവംബർ 5 മുതൽ നിലവിൽ വരുന്നതായുള്ള ഓർഡർ ഇറ്റലിയിലുള്ള എല്ലാ പ്രഫെതുറ, കൊസ്തുറയിലേക്കും ഗവണ്മെന്റ് ഒഫീഷ്യൽ ഉത്തരവ് ഇറങ്ങിയതായി അധികൃതർ അറിയിച്ചു.

Advertisment

publive-image

2007ന് ശേഷം എത്തിയ 90 % വിദേശികളും ഇറ്റാലിയൻ പൗരത്വത്തിനായി അപേക്ഷകൾ നല്കുന്നതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് അപേക്ഷകളാണ് ഓരോ പ്രഫെതുറവഴി കെട്ടിക്കിടക്കുന്നതെന്ന് പറയുന്നു. അപേക്ഷകൾ നൽകിയവർക്കും, ഇനി അപേക്ഷ നല്കാനിരിക്കുന്നവർക്കും ഇറ്റാലിയൻ പാസ്പോർട്ട് ലഭിക്കുന്നതിന് ചുരുങ്ങിയത് 4 വർഷം വേണമെന്നുള്ള ഉത്തരവാണ് നിലവിൽ വന്നത്.

നിയമപരമായി ഇറ്റലിയിൽ താമസിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും ഇവിടെത്തന്നെയാകണമെന്നും, അല്ലാത്ത പക്ഷം മാതാപിതാക്കളോടൊത്തു സിറ്റിസനുള്ള അപേക്ഷ നൽകണമെങ്കിൽ ഇറ്റാലിയൻ ഭാഷയിലുള്ള പരീക്ഷ പാസ്സാകാതെ അപേക്ഷ സ്വീകരിക്കുന്നതല്ല എന്നുള്ള ഒഫീഷ്യൽ ഉത്തരവ് ഇറങ്ങിയതായും അധികൃതർ അറിയിച്ചു.

Advertisment