Advertisment

കെ മുരളീധരന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കും. സന്ദര്‍ശനം ബുധനാഴ്ച രാവിലെ 11 ന് 

New Update

ഇറ്റലി:  കെ പി സി സി മുന്‍ അധ്യക്ഷനും പ്രചരണ സമിതി ചെയര്‍മാനുമായ കെ മുരളീധരന്‍ പോപ്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കും.  ബുധനാഴ്ച രാവിലെ 11 മണിക്കാണ് വത്തിക്കാനിലെ പോപ്പിന്റെ ചത്വരത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

അന്നേദിവസം രാവിലെ 10 മണിക്ക് ചത്വരത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും കെ മുരളീധരന്‍ സംബന്ധിക്കും. കുര്‍ബ്ബാനയ്ക്ക് ശേഷമായിരിക്കും സന്ദര്‍ശനം.  ഒരാഴ്ചത്തെ ഇറ്റലി സന്ദര്‍ശനത്തിനായി ഇവിടെയെത്തിയ കെ മുരളീധരന്‍ മാര്‍പ്പാപ്പയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഇറ്റലിയിലും ഓസ്ട്രിയയിലും നടക്കുന്ന ഓ ഐ സി സി സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് മുരളീധരന്‍ എത്തിയിരിക്കുന്നത്.

 

Advertisment