Advertisment

കെസിവൈഎൽ സവോണ യൂണിറ്റ് ഉത്ഘാടനവും, സവോണ ക്നാനായ അസോസിയേഷന്റെ ആറാം വാർഷികവും നടത്തി

New Update

ഇറ്റലി:  2018 ഏപ്രിൽ 29 ന് സവോണയിലെ സാൻ പൗളോ പള്ളിയിൽ വച്ച് നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം കെ സി വൈ എൽ സവോണ യൂണിറ്റിൻറെ ഉത്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു.

Advertisment

സവോണ ക്നാനായ അസോസിയേഷൻ പ്രസിഡണ്ട് രഞ്ചു പച്ചിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. സനീഷ് കയ്യാലയ്ക്കകത്തു കെ സി വൈ എൽ സവോണ യൂണിറ്റിൻറെ ഔദ്യോഗികമായ ഉത്ഘാടനം നടത്തി.

publive-image

കെ സി വൈ എൽൻറെ പ്രഥമ പ്രസിഡണ്ട് റ്റോണി മാത്തൂർ സ്വാഗതം ആശംസിക്കുകയും രഞ്ചു പച്ചിക്കര അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. സവോണ സീറോ മലബാർ പള്ളി വികാരിയായ ഫാ. ആന്റണി തയ്യിൽ ഇറ്റാലിയൻ ക്നാനായ ഫെഡറേഷൻ സെക്രട്ടറി മാത്യു കൊച്ചുവീട്ടിൽ, കെ സി വൈ എൽ ജെനോവ യുണിറ്റ് പ്രസിഡണ്ട് ഷോൺ ആട്ടേൽ, സവോണ ക്നാനായ അസോസിയേഷന്റെ കഴിഞ്ഞ കാലഘട്ടത്തെ പ്രസിഡണ്ട്മാരായിരുന്ന ജോസ് പുത്തൻപുരയിൽ, അജൻ കുഞ്ഞമ്മാട്ടിൽ, സ്മിത കോഴിക്കോട്ടയിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും, കെ സി എ സവോണയുടെ സെക്രട്ടറി ലിറ്റോ ജോസ് തച്ചേരിൽ ക്രതഞ്ജത അർപ്പിക്കുകയും ചെയ്തു.

ഉത്ഘാടനത്തെ തുടർന്ന് കെ സി വൈ എൽ സവോണ യൂണിറ്റിൻറെപ്രഥമ ഭാരവാഹികൾ അധികാരമേറ്റെടുത്തു. തുടർന്ന് അസോസിയേഷൻ പ്രസിഡണ്ട് രഞ്ചു പച്ചിക്കര പുതിയ റിപ്പോർട്ട്, കണക്ക് ബുക്കുകൾ കെ സി വൈ എൽ പ്രസിഡണ്ട് റ്റോണിക്ക് കൈമാറി.

publive-image

കൂടാതെ ഇറ്റാലിയൻ ക്നാനായ ഫെഡറേഷൻ ഭാരവാഹി ജെറിൻ ആണ്ടുമാലിൽ നിന്നും കത്തിച്ച തിരി സവോണ കെ സി വൈ എൽ ട്രഷർ ജെഫിൻ ചാരുമാലിൽ ഏറ്റുവാങ്ങി സത്യപ്രിതിഞ്ഞ ചൊല്ലുകയും സന്തോഷ സൂചകമായി മധുരം പങ്കുവച്ചു പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.

ഉത്ഘാടന പരിപാടികൾക്കൊടുവിൽ സവോണ ക്നാനായ അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും, സ്നേഹ വിരുന്നു നടത്തുകയും ചെയ്തു.

ഇറ്റലിയിൽ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ക്നാനായ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റാലിയൻ ഫെഡറേഷന്റെയും, ഇറ്റലിയിലെ തന്നെ മറ്റ് കെ സി വൈ എൽ യൂണിറ്റുകളുടെയും, കെ സി എ സവോണയുടെയും പരിശ്രമഫലമായാണ് കെ സി വൈ എൽ സവോണ യുണിറ്റ് യാഥാർഥ്യമായത്.

Advertisment