Advertisment

ലിവർപൂൾ ലയൺസ് അണിയിച്ചൊരുക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബാൾ മാമാങ്കം

New Update

ലിവർപൂൾ:  ലിവർപൂൾ ലയൺസ് വോളിബാൾ ക്ലബ് അണിയിച്ചൊരുക്കുന്ന അഞ്ചാമത് ഓൾ യൂറോപ്പ് വോളിബാൾ ടൂർണമെൻറ് ഈ വരുന്ന നവംബർ 17 ന് രാവിലെ പത്തുമണിമുതൽ കെൻസിംഗ്ടൺ സ്പോർട്സ് ഹാളിൽ വച്ച് നടത്തപ്പെടും.

Advertisment

publive-image

മുൻകാല ചാമ്പ്യന്മാരും പുതിയ താരനിരകളും അണിനിരക്കുന്ന ഈ കായിക മാമാങ്കത്തിൽ വിയന്ന, കെ വി സി ബിർമിങ്ഹാം, ഈഗിൾസ് പ്ലെയ്‌മോത്, എൽ & ഡി സ്‌ട്രൈക്കേഴ്‌സ് ലൂട്ടൻ, ഗ്ലൗസ്‌റ്റർ ഷെഫീൽഡ് സ്‌പൈക്കേഴ്‌സ്, ലിവർപൂൾ ലയൺസ്, ലിവർപൂൾ ലയൺസ് റിസേർവേസ്‌ എന്നീ ടീമുകൾ മാറ്റുരയ്ക്കുന്ന മിന്നുന്ന സ്മാഷുകളും പൊന്നുന്ന ബ്ലോക്കുകളും നിറഞ്ഞ ഈ കായിക മാമാങ്കത്തിന് കണികളാകുവാനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുവാനുമായി യു കെയിലെയും യൂറോപ്പിലെയും എല്ലാ കായിക പ്രേമികളെയും ജൂബിലി സ്പോർട്സ് സെന്റർ ലിവര്പൂളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. മിതമായ നിരക്കിൽ വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങളുടെ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.

contact persons : സാബു ജോൺ - 07463441725, Dineesh Damian - 07828537545

Advertisment