Advertisment

ഇറ്റലിയില്‍ മഡോണ മണി സർവീസ് ഉടമയായ മലയാളിയെ കാണാതായ സംഭവത്തില്‍ അന്വഷണം ഊർജ്ജിതം, നിരവധി പേർ കുടുങ്ങിയേക്കും ?

New Update

ഇറ്റലി:  റോം 2017 ജൂൺ 29 ന് കൊർണേലിയയിലുള്ള മഡോണ മണി സർവീസ് ഉടമ ജോസഫ് തന്‍റെ സ്ഥാപനത്തിലൂടെ നിരവധി ആളുകൾ നാട്ടിലേക്ക് അയക്കുവാനായി കൊടുത്ത പണവുമായി മുങ്ങിയ കേസിന്‍റെ അന്വഷണം ഊർജ്ജിതമാക്കി. നിരവധി ആളുകൾ പ്രതികളായേക്കുമെന്നാണ് റിപ്പോർട്ട്.

Advertisment

publive-image

സ്ഥാപനത്തിന്റെ ഉടമയും നടത്തിപ്പുകാരനുമായ ജോസഫ് അന്നേ ദിവസം ഉച്ചയോടെ സ്ഥാപനത്തിൽ വരുകയും അര മണിക്കൂറിന് ശേഷം ഉണ്ടായിരുന്ന കളക്ഷൻ എടുത്തു തിരികെ പോവുകയും ചെയ്തു എന്നായിരുന്നു കടയിലെ ജോലിക്കാരി നൽകിയ റിപ്പോർട്ട്. എന്നാൽ കേസിന്‍റെ അന്വഷണത്തിൽ ജോസഫ് പണം കൊണ്ടുപോയിട്ടില്ലന്നും, പണം മറ്റൊരാളെ ഏല്പിക്കുവാൻ നിർദ്ദേശം നല്കുകയായിരുന്നെന്നും പറയുന്നു.

എറണാകുളം കടവന്തറയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലൂടെ സ്റ്റുഡന്റ് വിസയിൽ ഇറ്റലിയിൽ എത്തപ്പെട്ട യുവതി ജീവിത മാർഗ്ഗത്തിനായി കണ്ടെത്തിയ ജോലിയായിരുന്നു മഡോണാ മണി സെർവീസിലേത് .

ജോസഫിനെ കാണാതായ പിറ്റേന്ന് കൊർണേലിയോ പൊലീസിന് പരാതി നൽകുന്നതിനായി മറ്റാളുകളോടൊപ്പം ഇവരും ചെന്നിരുന്നു. എന്നാൽ അതേസമയം തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ റൂമിൽ അയച്ചു കട്ടിലിന് കീഴെ ഉണ്ടായിരുന്ന പണം അവിടെനിന്ന് മാറ്റണമെന്നും അത് മറ്റൊരാളുടെ പണമാണെന്നും പോലീസ് വന്നാൽ തന്നെ പ്രതിയാക്കുമെന്നും, പറഞ്ഞു. ആയതിനാൽ ആ പണം അവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് സുഹൃത്തിനെ റൂമിലേക്ക് അയച്ചത്.

വെറും 900 യൂറോയുമായി ഇറ്റലിയിൽ എത്തിയ ഇവർ ഏതാനും മാസങ്ങൾക്ക് ശേഷം നാട്ടിൽ തിരികെ പോകുമ്പോൾ വേതനം ഒന്നും കൈപ്പറ്റാതെ i phone 7, hp computer, canon eos 1300d DSLR cmara തുടങ്ങിയവ വാങ്ങിയ തെളിവിൻ പ്രകാരമാണ് കേസ് മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നത്.

അധികം താമസിയാതെ പ്രതിയെ കണ്ടെത്തുവാൻ സാധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവര൦. നിരവധി ആളുകൾ ജോസഫ് മിസിങ്ങിൽ പ്രതികളാകുവാൻ സാധ്യത ഉണ്ടെന്നും, സാധാരണക്കാരായ ജനങ്ങളുടെ പണം എത്രയും വേഗം തിരികെ നൽകുവാനുള്ള ഏർപ്പാട് ചെയ്യുമെന്നും പോലീസ് പറഞ്ഞു .

italy
Advertisment