Advertisment

മാമാങ്കം ഇറ്റലിയുടെയും മൽഡോവായുടെയും ചരിത്ര റിലീസിങ്ങിനുള്ള ഒരുക്കത്തിൽ

author-image
admin
New Update

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിങ്ങിനൊരുങ്ങുകയാണ്. ഒരിടവേളയ്ക്ക് ശേഷം മന്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് മാമാങ്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതാണ്.

Advertisment

publive-image

ചരിത്ര പശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ചാവേറായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. ഇവര്‍ക്കൊപ്പം അനു സിത്താര, പ്രാചി ടെഹ്ലാന്‍, കനിഹ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു.

അരവിന്ദ് സാമി,നീരജ് മാധവ്, സുദേവ് നായര്‍, മോഹന്‍ ശര്‍മ്മ, മാളവിക മേനോന്‍, സുനില്‍ സുഗത, അഭിരാമി വി അയ്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്.

അതേസമയം സിനിമ വമ്പന്‍ റിലീസിനായിട്ടാണ് തയ്യാറെടുക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിനൊപ്പം ലോകമെമ്പാടുമായുളള തിയ്യേറ്ററുകളിലേക്കും മാമാങ്കം റിലീസിംഗിനുള്ള ഒരുക്കത്തിലാണ് . യൂറോപ്പിൽ മാമാങ്ക ഉത്സവത്തിന് കൊടികയറി കഴിഞ്ഞു.

ഗോഡ്സ് ഓൺ കൺട്രി ഫിലിംസിന്റെ ബാനറിൽ ഡിസംബര്‍ 15നാണ് ഇറ്റലിയിലും, മൽഡോവായിലും മാമാങ്കം റിലീസിനെത്തുന്നത്. മാമാങ്കം ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കോത്സവത്തിനുള്ള തയാറെടുപ്പിലാണ്.

റോം, പഗാനി, ജനോവ, റവേന്ന, ഫിരെൻസ് , നാപോളി, സാവോണ, ട്രിവിസോ, പാത്തി, പലെർമോ, മച്ചിറാത്തി, അങ്കോണ തുടങ്ങിയ 12 ഓളം തിയറ്ററുകളാണ് നിലവിലുള്ളത്. നിലവിലെ തിയറ്ററുകൾക്ക് പുറമെ കൂടുതൽ തിയറ്ററുകൾ ഉണ്ടാകും എന്നാണ് സംഘാടകർ അറിയിച്ചത്.

Advertisment