Advertisment

ഒ ഐ സി സി ഇറ്റലി പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

New Update

ഇറ്റലി:  ഇറ്റലിയുടെ ഏറ്റവും വലിയ സംഘടനയായ ഒ ഐ സി സി ഇറ്റലി കഴിഞ്ഞ ദിവസം ജോമോൻ കുഴിക്കാട്ടിലിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയ കമ്മറ്റി അംഗങ്ങളായ ചാൾസൺ റോയി അങ്കമാലി, കൊച്ചുമോൾ ടോം ലൂക്കോസ് കുമരകം, ബെന്നി മുണ്ടക്കൽ, മനോജ് ചാക്കോ ഏറ്റുമാനൂർ, റ്റെസ് തോമസ്, ജെസ്മിയ ബെന്നി ജോൺസൻ കണ്ണമ്പുഴ പാറക്കടവ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.

Advertisment

publive-image

പഴയ കമ്മറ്റി അംഗങ്ങളെ നിലനിർത്തി ഒപ്പം പുതിയ സാരഥികളെ കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തുകയാണ് ചെയ്തത്. കെ പി സി സി അംഗീകാരമുള്ള ജോമോൻ കുഴിക്കാട്ടിൽ നയിക്കുന്ന ഒ ഐ സി സി ഇറ്റലിയുടെ പുതിയ യൂണിറ്റ് കഴിഞ്ഞ ആഴ്ച സിസിലിയയിൽ ആരംഭിക്കുകയുണ്ടായി.

ഇറ്റലിയിലുള്ള എല്ലാ മേഖലകളിലും ഓരോ യുണിറ്റ് സ്ഥാപിക്കുകയെന്നതാണ് ഒ ഐ സി സി ഇറ്റലിയുടെ തീരുമാനമെന്ന് ശ്രീ ജോമോൻ വ്യക്തമാക്കി. അധ്വാനത്തിന്റെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും ഫലമാണ് ഇന്ന് ഇങ്ങനൊരു സംഘടന എന്ന് ജോമോൻ കൂട്ടിച്ചേർത്തു.

Advertisment