Advertisment

കെ പി സി സിയുടെ ഭവന രഹിതർക്കുള്ള 500 ഭവന പദ്ധതിയിലേക്ക് ഇറ്റലി ഓ ഐ സി സി വീട് നിർമ്മിച്ചു നൽകും

author-image
admin
New Update

ഇറ്റലി:  കെ പി സി സിയുടെ ഭവന രഹിതർക്കുള്ള 500 ഭവന പദ്ധതിയിലേക്ക് ഇറ്റലി ഓ ഐ സി സി വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു.

Advertisment

നിർധന കുടുംബങ്ങൾക്കുള്ള 500 ഭവന നിർമ്മാണ പദ്ധതിയിലെ കെ പി സി സിയുടെ 389 -)൦മത്തെ വീടാണ് ഓ ഐ സി സി ഇറ്റലി നിർമ്മിച്ച് നൽകുന്നത്.

ഓ ഐ സി സി നിർമ്മിച്ചുനൽകുന്ന വീടിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 22 ആണെന്ന് ഓ ഐ സി സി ഇറ്റലി പ്രെസിഡന്റ് ജോമോൻ തോമസ് കുഴിക്കാട്ടിൽ അറിയിച്ചു.

അപേക്ഷ പ്രെസിഡന്റ് / സെക്രട്ടറി / ഓ ഐ സി സി മെംബേർസ് എന്നിവരുടെ കയ്യിലോ അല്ലെങ്കിൽ oiccromeitaly@gmail.com എന്നതിലേക്കോ അയയ്ക്കുക.

അപേക്ഷകനുള്ള നിർദ്ദേശങ്ങൾ:

1. സ്വന്തം പേരിൽ സർവേ നമ്പർ ഉള്ള 10 സെന്റ് / അതിൽ താഴെ പുരയിടം

2. അപേക്ഷകന്റെ പേര്, അഡ്രസ്, കുടുംബാംഗങ്ങൾ, അവരുടെ ഡീറ്റെയിൽസ്.

3. പഞ്ചായത്ത് പ്രെസിഡന്റ്/ മെമ്പർ / മത/ രാഷ്ട്രീയ / സാമൂഹിക നേതാക്കൾ, എന്നിവരിൽ ഏതെങ്കിലും രണ്ടു പേരുടെ സാക്ഷ്യപത്രവും ഫോൺ നമ്പറും.

Advertisment