Advertisment

ഒ ഐ സി സി ഇറ്റലി പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

author-image
അജിമോന്‍ മൂര്‍ത്തിക്കല്‍
Updated On
New Update

ഇറ്റലി:  കെ പി സി സിയുടെ അംഗീകാരത്തോടെ ഇറ്റലിയിൽ പ്രവർത്തിക്കുന്ന ഒ ഐ സി സി ഇറ്റലിക്ക് കഴിഞ്ഞ ദിവസം ജോമോൻ തോമസ് കുഴിക്കാട്ടിലിൻറെ നേതൃത്വത്തിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ പുതിയ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

Advertisment

പ്രസ്തുത യോഗത്തിൽ ഷോബിത് കാസർഗോഡ്, സജി പീറ്റർ തൊട്ടിയിൽ ഉഴവൂർ, സഫ്‌വാൻ സാഫ്‌സ്, മോളി അപ്പച്ചൻ മുട്ടുചിറ, ബ്ലെസി ഫ്രാൻസിസ് ഇല്ലിക്കൽ പാലക്കാട് എന്നിവരെ തിരഞ്ഞെടുത്തു.

publive-image

പ്രവാസികളുടെ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും മനസിലാക്കി പ്രവർത്തിക്കുന്ന ഈ സംഘടന യൂറോപ്പിൽ തന്നെ ഏറ്റവും വലിയ സംഘടനയായി മാറിയിരിക്കുകയാണ്.

ഇറ്റലിയിൽ വിവിധ ഭാഗങ്ങളിലായി നിരവധി യൂണിറ്റുകൾ സ്ഥാപിക്കുകയും, അവിടെല്ലാം കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുവാനും, കേരളത്തിൽ കൂടുതൽ നിർദ്ധന കുടുംബങ്ങളെ സഹായിക്കുക എന്ന ലഷ്യത്തോടെയാണ് ഈ സംഘടനയുടെ പ്രവർത്തനം.

Advertisment