Advertisment

എം ഐ ഷാനവാസിന്റെ നിര്യാണത്തിൽ ഒഐസിസി ഇറ്റലിയുടെ സിസിലിയ യുണിറ്റ് അനുശോചന യോഗം കൂടി

author-image
അജിമോന്‍ മൂര്‍ത്തിക്കല്‍
Updated On
New Update

ഇറ്റലി:  മുതിർന്ന കോൺഗ്രസ്സ് നേതാവും എം പിയുമായ എം ഐ ഷാനവാസിന്റെ നിര്യാണത്തിൽ ദുഖിതരായ ഒ ഐ സി സി ഇറ്റലിയുടെ സിസിലിയ യുണിറ്റ് 25 - 11 - 2018 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ  ഉണ്ണി ചാലക്കുടിയുടെ ഭവനത്തിൽ യൂണിറ്റ് പ്രസിഡണ്ട്  ജോസ് കെ സിയുടെ നേതൃത്വത്തിൽ കൂടിയ അനുശോചന യോഗത്തിൽ നിരവധി കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി.

Advertisment

publive-image

പ്രസ്തുത യോഗത്തിൽ  ജോസ് കെ സി, ഉണ്ണി ചാലക്കുടി, ബൈജു തുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

യോഗത്തിൽ ഒ ഐ സി സി ഇറ്റലിക്ക് എതിരെ അണിനിരക്കുന്ന വിമത ഗ്രൂപ്പ് കെ പി സി സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത സംഘടനയാണെന്നും, കെ പി സി സിയുടെ അംഗീകാരത്തോടെ  ജോമോൻ തോമസ് കുഴിക്കാട്ടിൽ നയിക്കുന്ന സംഘടനയാണ് യഥാർഥ സംഘടനയെന്നും ചൂണ്ടിക്കാട്ടി സിസിലിയ യുണിറ്റ് പ്രസിഡണ്ട്  ജോസ് കെ സി യോഗത്തിൽ സംസാരിച്ചു.

അടുത്ത ഒരു വർഷത്തിനിടെ സിസിലിയയിലുള്ള മുഴുവൻ കോൺഗ്രെസ്സ്കാരെയും അണിനിരത്തി വലിയൊരു ജനാവലി സൃഷ്ടിക്കുമെന്നും പ്രസിഡണ്ട് ഉറപ്പു നൽകി.

Advertisment