Advertisment

പാറക്കടവ് പ്രളയാനന്തര കൂട്ടായ്മ ഓഐസിസി ഇറ്റലിയുടെ സഹകരണത്തോടെ പണികഴിപ്പിക്കുന്ന നാലാമത്തെ വീടിൻ്റെ തറക്കല്ലിടൽ ഞായറാഴ്ച

author-image
admin
New Update

ഇറ്റലി / ചാലക്കുടി : പാറക്കടവ് ഗ്രാമപഞ്ചായത്തിൽ വീടില്ലാത്തവർക്ക് വീട് വച്ച് കൊടുക്കുന്നതിന്റെ ഭാഗമായി 13 -)൦ വാർഡിൽ പൂവ്വത്തുശ്ശേരിയിൽ താമസിക്കുന്ന നിർധനയായ സുനിത കെ എസ് കുന്നുംപുറത്തിന് വീട് നിര്‍മ്മിച്ച്‌ നല്‍കുന്നു.

Advertisment

publive-image

ഓ ഐ സി സി ഇറ്റലി അഞ്ച് ലക്ഷം രൂപ മുതൽ മുടക്കി പ്രളയാനന്തര കൂട്ടായ്മ പാറക്കടവിന്റെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിക്കുന്നത്.

വീടിന്റെ തറക്കല്ലിടൽ കർമ്മം ഈ ഞായറാഴ്ച രാവിലെ 10.30 നു ചാലക്കുടി എം പി ബെന്നി ബഹന്നാൻ നിർവഹിക്കും. ഓ ഐ സി സി ഇറ്റലി പ്രെസിഡന്റ് ജോമോൻ തോമസ് കുഴിക്കാട്ടിൽ, ജനറൽ സെക്രട്ടറി ജോസഫ് വലിയപറമ്പിൽ എന്നിവര്‍ സന്നിഹിതരാകും .

കെ പി സി സി വൈസ് പ്രെസിഡന്റ് കെ പി ധനപാലൻ എക്സ് എം പി, റോജി എം ജോൺ എം എൽ എ, പി ജെ ജോയി എക്സ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൾ മുത്തലീഫ്, ടി എം സക്കീർ ഹുസൈന്‍ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ എസ് ഷാജി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കൾ ആശംസകൾ അർപ്പിക്കും.

Advertisment