Advertisment

ദാരുണമായി കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ഭവനം  ഒ ഐ സി സി ഇറ്റലിയുടെ പ്രസിഡൻറ് ജോമോൻ തോമസ് കുഴിക്കാട്ടിലും, മറ്റ് കോൺഗ്രസ്സ് നേതാക്കളും സന്ദർശിച്ചു

New Update

ഇറ്റലി:  കഴിഞ്ഞ ദിവസം ഒ ഐ സി സി ഇറ്റലിയുടെ പ്രസിഡൻറ് ജോമോൻ തോമസ് കുഴിക്കാട്ടിലും, തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറി ബെർബി ഫെർണാണ്ടസ്, എറണാകുളം ഡി സി സി മെമ്പർ കെ സി തോമസ് എന്നിവർ ദാരുണമായി കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ഭവനം സന്ദർശിച് ഷുഹൈബിന്റെ കുടുംബാംഗങ്ങൾക്കൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു.

Advertisment

publive-image

സി പി എംമ്മിൻറെ നിഷ്ടൂരമായ ഈ പ്രവർത്തിയെ കണ്ടില്ല എന്ന് നടിക്കാൻ ഒ ഐ സി സി ഇറ്റലിക്ക് ആവില്ലെന്നും, ഇങ്ങനുള്ള കൊലപാതകങ്ങൾക്ക് കൂട്ടുനിൽക്കുന്ന നീചർക്കെതിരെ ശക്തമായി പോരാടി തക്ക ശിക്ഷ വാങ്ങികൊടുക്കുവാൻ ഒ ഐ സി സി ഇറ്റലിയുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും ജോമോൻ ഉറപ്പ് നല്കി.

publive-image

ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരു രാഷ്ട്രീയ നേതാവിനെയല്ല മറിച് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിനെയാണ് എന്ന് നേതാക്കൾ വളരെ വേദനയോടെ പറഞ്ഞു. ഏത് സാഹചര്യത്തിലും ഷുഹൈബിന്റെ കുടുംബാങ്ങൾക്കൊപ്പം പ്രവാസികളായ ഞങ്ങൾ ഉണ്ടാകുമെന്നും ജോമോൻ പറഞ്ഞു.

Advertisment