Advertisment

ഒഐസിസി ഇറ്റലി പ്രസിഡണ്ട് ജോമോൻ തോമസ് കെപിസിസി പ്രസിഡണ്ട്  എം എം ഹസ്സൻ, പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

Advertisment

ഇറ്റലി:  ഒ ഐ സി സി ഇറ്റലിയുടെ പ്രവർത്തനശൈലിയെ മെച്ചപ്പെടുത്തുവാനും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുവാനുമായി കഴിഞ്ഞ ആഴ്ച ഒ ഐ സി സി ഇറ്റലിയുടെ പ്രസിഡണ്ട്  ജോമോൻ തോമസ് കുഴിക്കാട്ടിൽ, ഡി സി സി ജനറൽ സെക്രട്ടറി ബെർബി ഫെർണാണ്ടസ്, തിരുവനന്തപുരം ഡി സി സി പ്രസിഡണ്ട്  നെയ്യാറ്റിൻകര സനൽ എന്നിവർ കെ പി സി സി പ്രസിഡണ്ട്  എം എം ഹസ്സൻ, പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

publive-image

കെ പി സി സി പ്രസിഡണ്ട്  എം എം ഹസ്സന്റെ വസതിയിൽ കൂടിയ യോഗത്തിൽ ഇറ്റലി ഒ ഐ സി സി യുടെ പ്രവർത്തനങ്ങളെ വളരെയേറെ പ്രശംസിക്കുകയും, ഇനിയും മുൻപോട്ടുള്ള യാത്രയിൽ എല്ലാവിധ സഹായ സഹകരണവും ഉണ്ടാകുമെന്നും, അതുപോലെ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുവാൻ അംഗത്വബലം കൂട്ടണമെന്നും ആവശ്യപ്പെട്ടു.

publive-image

രമേശ് ചെന്നിത്തലയുടെ ക്ലിഫ് ഹൗസിൽ കൂടിയ യോഗത്തിൽ ഇറ്റലിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനാണെന്നും, മറ്റ് രാജ്യങ്ങൾക്ക് ഇറ്റലി മാതൃകയാകണമെന്നും, അതിന് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുവാൻ മെമ്പർഷിപ് കൂട്ടണമെന്നും അഭിപ്രായപ്പെടുകയുണ്ടായി.

publive-image

കെ മുരളീധരനുമായുള്ള കൂടിക്കാഴ്ചയിൽ ഇറ്റലിയുടെ പ്രവർത്തനങ്ങളെപ്പറ്റി ആരായുകയും, 2018 ഒക്ടോബറിൽ റോമിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. കൂടാതെ പാർട്ടിയെ ശക്തിപ്പെടുത്താൻ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും ഇറ്റലി പ്രവാസികളോടൊത്തു കഴിയാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

ഒ ഐ സി സി ഇറ്റലിയുടെ ആഘോരാത്ര കഠിനാധ്വാനത്തിന്റെ ഭലമായി കേരളത്തിലുള്ള ഒരു പാവപ്പെട്ട കുടുംബത്തിന് നിർമ്മിച്ച് കൊടുക്കുന്ന സ്നേഹഭവനത്തിന്റെ താക്കോൽ ദാന ചടങ്ങു 2018 ഓഗസ്റ്റ് 21, 11 മണിക്ക്  രമേശ് ചെന്നിത്തല നല്കികൊള്ളാമെന്നും, ഉറപ്പ്‌ നൽകിയതായി  ജോമോൻ തോമസ് കുഴിക്കാട്ടിൽ പറഞ്ഞു.

Advertisment