Advertisment

ഒഐസിസി ഇറ്റലിയുടെ ആഭ്യമുഖ്യത്തിൽ 14-10-2018 ന് കെ മുരളീധരൻ എം എൽ എ "മീറ്റ് ഇറ്റലി 2018" പൊതുസമ്മേളനം ഉത്ഘാടനം ചെയ്യും

New Update

ഇറ്റലി:  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഇറ്റലിയുടെ രണ്ടാമത് മീറ്റ് ഇറ്റലി 2018 പൊതുസമ്മേളനം റോമിൽ വച്ച് 14-10-2018 ഞായറാഴ്ച രാവിലെ 11 മണിക്ക് കെ മുരളീധരൻ എം എൽ എ ഉൽഘാടനം ചെയ്യും.

Advertisment

publive-image

ചുരുങ്ങിയ കാലയളവിൽ തങ്ങളുടെ ജീവിത സാഹചര്യ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒ ഐ സി സി ഇറ്റലിയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുകയും, അതിലൂടെ നിരവധി സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്തു എന്നത് എടുത്തു പറയാവുന്ന ഒന്നാണ്.

publive-image

പ്രവാസ ജീവിതത്തിൻറെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഇങ്ങനൊരു സംഘടന രൂപീകരിക്കുകയും, കേരളീയരുടെ ഉന്നമനത്തിനും, ജന്മനാടിൻറെ വികസനത്തിനും ഊന്നൽ കൊടുത്തുകൊണ്ട് അതിലൂടെ ചുരുങ്ങിയ കാലയളവിൽ കേരളത്തിലെ നിർധനരായ കുടുംബങ്ങളിൽ നിന്നും ഒരു കുടുംബത്തെ തിരഞ്ഞെടുത്തു സ്നേഹഭവനം എന്ന പേരിൽ ഒരു കെട്ടിടം നിർമ്മിച്ച് നൽകുകയും, ഇതിലൂടെ ഇറ്റലിയിലുള്ള മറ്റെല്ലാ സംഘടനകൾക്കും മാതൃകാ സംഘടനയായി മാറുകയും ചെയ്തു എന്നതും അഭിനന്ദനാർഹമാണ്.

ഈ പൊതുസമ്മേളനനം മനോഹരമാക്കിതീർക്കുവാൻ 14-10-2018 ഞായറാഴ്ച രാവിലെ 11 മണിക്ക് via della pisana - 95 santa maria della perseverazaയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം, പ്രസ്തുത സമ്മേളനം വൻ വിജയകരമാക്കിതീർക്കുവാൻ നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണം പ്രതീഷിച്ചുകൊള്ളുന്നു. (bus no. 98, 881).

Advertisment