Advertisment

ഒഐസിസി ഇറ്റലി നിർമ്മിച്ച് കൊടുക്കുന്ന സ്നേഹഭവനത്തിൻറെ അവസാന ഗഡുവായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ശ്രീ ജോയി പുത്തരിക്കിലിന് കൈമാറി

New Update

ഇറ്റലി:  പ്രവാസികളുടെ കൂട്ടായ്മയായ ഒ ഐ സി സി ഇറ്റലിയിലെ അംഗങ്ങളുടെ സഹകരണത്തിൽ കേരളത്തിലെ നിർദ്ധനരായ കുടുംബങ്ങളിൽ നിന്നും ഏറ്റവും യോഗ്യതയേറിയ ഒരു കുടുംബത്തിന് സ്വന്തമായൊരു വീട് വച്ച് നൽകുക എന്നതിൻറെ തെളിവായാണ് കഴിഞ്ഞ ദിവസം കോട്ടയം ഡി സി സി ഓഫീസിൽ വച്ച് കോട്ടയം ഡി സി സി പ്രസിഡണ്ട് ജോഷി ഫിലിപ്പ്, ഒ ഐ സി സി ഇറ്റലിയുടെ പ്രതിനിധി ജിസ് ജോയ്‌ തൊടുപുഴ എന്നിവർ ചേർന്ന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജോയ്‌ പുത്തരിക്കലിന് കൈമാറിയത്.

Advertisment

publive-image

പ്രവാസികളുടെ വിയർപ്പിന്റെയും, അധ്വാനത്തിന്റെയും, സ്നേഹത്തിന്റെയും, കാരുണ്യമാണ് ഇങ്ങനൊരു വീട് നിർമ്മിച്ച് കൊടുക്കുവാൻ ഒ ഐ സി സി ഇറ്റലിക്ക് സാധിച്ചതെന്ന് ഒ ഐ സി സി പ്രസിഡണ്ട് ശ്രീ ജോമോൻ കുഴിക്കാട്ടിൽ പറഞ്ഞു. എല്ലാ അംഗങ്ങളുടെയും സഹകരണം മൊത്തം തുകയായ അഞ്ച് ലക്ഷം രൂപയല്ല മറിച് ഓരോരുത്തരുടെയും നല്ല മനസിനെയാണ് ഞാൻ കണ്ടതെന്നും ജോമോൻ കൂട്ടിച്ചേർത്തു.

സ്നേഹഭവനത്തിന്റെ നിർമ്മാണം അടുത്ത മാസത്തോടെ പൂർത്തീകരിച്ചു താക്കോൽ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒ ഐ സി സി ഇറ്റലി ഐഖ്യകണ്ഡേന തീരുമാനിച്ചു.

Advertisment