Advertisment

ഓ ഐ സി സി ഇറ്റലിയുടെ വനിതാ വിംഗിന് കെ പി സി സി അംഗീകാരം. ലിസി ജോസ്, ഷിജി കുരുവിള, ഷൈല റജി, കൊച്ചുമോള്‍ ടോം എന്നിവര്‍ വനിതാ വിംഗ് ഭാരവാഹികള്‍

author-image
admin
Updated On
New Update

ഇറ്റലി:  ഓ ഐ സി സി ഇറ്റലി ഘടകത്തിന് വനിതാ വിംഗ് രൂപീകൃതമായി.  ലിസി ജോസ് കണ്‍വീനറും ഷിജി കുരുവിള സെക്രട്ടറിയും ഷൈല റജി ട്രഷററും കൊച്ചുമോള്‍ ടോം കോര്‍ഡിനേറ്ററുമായാണ് പുതിയ വനിതാ വിംഗ് രൂപീകൃതമായത്.  മോളി അപ്പച്ചന്‍ ജോയിന്റ് കണ്‍വീനറും ബിന്ദു റെജി ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

Advertisment

publive-image

ഐബീന ബിനു, ജെസി ജോസ്, ലിസ ജോമോന്‍, ടിയാന ഷോബിത്, ഷൈനി കരയ്ക്കാട്ടില്‍ എന്നിവര്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളുമായിരിക്കും. ഓ ഐ സി സി ഇറ്റലി ഘടകത്തിന്റെ വനിതാ വിംഗിന് അടുത്തിടെയാണ് കെ പി സി സിയും മഹിളാ കോണ്‍ഗ്രസും അംഗീകാരം നല്‍കിയത്. ഇതേ തുടര്‍ന്നായിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈ 7 ന് റോമില്‍ വില്ലാ കാര്‍പ്പെനി പാര്‍ക്കില്‍ നടന്നത്.

ഓ ഐ സി സി ഇറ്റലി ഘടകം അധ്യക്ഷന്‍ ജോമോന്‍ തോമസ്‌ കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.  പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Advertisment