Advertisment

ഇറ്റലിയില്‍ കെപിസിസി അംഗീകാരമുള്ള ഒഐസിസി ഔദ്യോഗിക ഘടകത്തിനെതിരെ വിമത സംഘടന. വിമത പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അംഗീകാരം ഇല്ലെന്ന് മുല്ലപ്പള്ളിയുടെ താക്കീത്

New Update

ഇറ്റലി:  ഇറ്റലിയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഒ ഐ സി സി ഇറ്റലിക്ക് ഭീഷണി മുഴക്കി മറ്റൊരു പാര്‍ട്ടി അംഗീകാരമില്ലാതെ വിമത കൂട്ടായ്മ ഇറ്റലിയില്‍ രൂപം കൊണ്ടു. കെപിസിസിയുടെ അംഗീകാരമുള്ള ഒ ഐ സി സി ഇറ്റലി ഔദ്യോഗിക ഘടകം ജോമോൻ കുഴിക്കാട്ടിൽ നേതൃത്വം നല്‍കുന്ന സംഘടനയാണ്.

Advertisment

മുന്‍ കെപിസിസി അധ്യക്ഷനും കെപിസിസി പ്രചാരണ സമിതി ചെയര്‍മാനുമായ കെ മുരളീധരന്‍ എം എല്‍ എ കഴിഞ്ഞ ആഴ്ച ഈ സംഘടനയുടെ പരിപാടികളില്‍ പങ്കെടുക്കുകയും വിമതര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. അതൊന്നും ഗൌനിക്കാതെയാണ് വീണ്ടും തൊഴുത്തില്‍ കുത്തുമായി ചിലരുടെ വിമത നീക്കം.

publive-image

ആരെങ്കിലും ഒ ഐ സി സി ഇറ്റലിയുടെ പേരുപയോഗിച്ചു വിമത പ്രവര്‍ത്തനം നടത്തിയാല്‍ അതിനു കെ പി സി സി യുടെ അറിവോ അംഗീകാരമോ ഉണ്ടായിരിക്കില്ലെന്ന് ഇന്ന് രാവിലെ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ടെലിഫോണിലൂടെ ജോമോൻ കുഴിക്കാട്ടിലിനെ പാര്‍ട്ടി നിലപാട് അറിയിച്ചിരുന്നു .

2015 ലാണ് കെപിസിസി അംഗീകാരത്തോടെ ഓ ഐ സിസിയുടെ ആദ്യ മീറ്റ് ഇറ്റലിയില്‍ നടക്കുന്നത് . തുടര്‍ന്ന് പൊതുയോഗം 2016 ൽ തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറി ബെർബി ഫെർണാണ്ടസ്, ഒ ഐ സി സി ഇറ്റലി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, നൂറുകണക്കിന് പ്രവര്‍ത്തകര്‍ എന്നിവരെ സാഷ്യപ്പെടുത്തി അന്നത്തെ കോട്ടയം ഡി സി സി പ്രസിഡണ്ട് ടോമി കല്ലാനി ഉൽഘാടനം ചെയ്തിരുന്നു .

പൊതുയോഗത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരൻ, വി എസ് ശിവകുമാർ എന്നിവരുടെ ഔദ്യോഗിക ലെറ്റർപാടിൽ ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള കത്തും സദസ്സിൽ വായിച്ചിരുന്നു .

publive-image

22 - 06 - 2017 ൽ മുൻ കെ പി സി സി പ്രസിഡണ്ട് എം എം ഹസ്സൻ ഒ ഐ സി സി ഇറ്റലിയെ കെ പി സി സി യുടെ ഔദ്യോഗിക സംഘടനയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒഫീഷ്യൽ കത്ത് പ്രസിഡണ്ട് ജോമോൻ കുഴിക്കാട്ടിലിൻറെ പേരിൽ നൽകിയിരുന്നു .

തുടർന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കെ പി സി സി പ്രചാരണ കമ്മറ്റി ചെയര്മാൻ കെ മുരളീധരൻ, മീറ്റ് ഇറ്റലി 2018 പൊതുയോഗം ഉത്ഘാടനം ചെയ്തത് . ചടങ്ങിൽ  മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ‌ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരുടെ അംഗീകൃത ലെറ്റർപാഡിൽ ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള കത്ത് വായിക്കുകയുണ്ടായി.

ഇറ്റലിയിൽ പേപ്പർ ഇല്ലാതെ നിൽക്കുന്നവരുടെ പാസ്പോർട്ട് പുതുക്കികൊടുക്കുവാൻ എംബസ്സിയെ സമീപിക്കുന്നതിനുള്ള സുഷമ സ്വരാജിൻറെ കത്ത് സദ്ദസ്സിൽ വായിക്കുകയുണ്ടായി. ഒ ഐ സി സി ഇറ്റലി കെ പി സി സി യുടെ അംഗീകൃത സംഘടനയാണെന്നും ഇതിലേക്ക് കൂടുതൽ അംഗങ്ങളെ പല സ്ഥലങ്ങളിൽ നിന്നും യൂണിറ്റുകൾ ഉണ്ടാക്കി ചേർക്കണമെന്നും മുരളീധരൻ ആവശ്യപ്പെടുകയുണ്ടായി.

ഇറ്റലിയിലെ ഒ ഐ സി സി ജോമോൻ കുഴിക്കാട്ടിൽ നയിക്കുന്ന സംഘടനയാണെന്നും ഈ പേരിൽ മറ്റൊരു സംഘടന ഉണ്ടാകാൻ പാടില്ലെന്നും മുരളീധരൻ വിവരിക്കുകയുണ്ടായി.

Advertisment