Advertisment

ഇനി മുതൽ പോലീസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) എടുക്കുന്നതിന് പുതിയ നിയമം

New Update

ഇറ്റലി:  ഇറ്റാലിയൻ സിറ്റിസൺ എടുക്കുവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പോലീസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) എടുക്കുന്നതിന് ഫെബ്രുവരി 21-2018 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.

Advertisment

publive-image

പോലീസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) എടുക്കുവാൻ പാസ്‌പോർട്ടിൽ ഉള്ള പെർമനെന്റ് അഡ്രസ് പ്രകാരം അതാത് ഡിസ്ട്രിക് പോലീസ് സൂപ്രണ്ട് ഓഫീസിൽ നിന്നുള്ള പുതിയ ഫോം ഫിൽ ചെയ്ത് ഫോട്ടോ ഒട്ടിച്ചു കളർ പാസ്പോർട്ട് കോപ്പി അടക്കം ഇറ്റലിയിലുള്ള ഇന്ത്യൻ എംബസിയിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യൻ കൗൺസിലേറ്റിൽ നിന്നോ അറ്റസ്റ്റ് ചെയ്ത ശേഷം നേരിട്ടോ അല്ലെങ്കിൽ ഈ ഡോക്യൂമെൻറ് എസ് പി ഓഫീസിൽ കൊടുക്കുവാൻ നിങ്ങൾ അംഗീകാരം കൊടുത്തിട്ടുള്ള വ്യക്തിക്കോ അപേക്ഷ സമർപ്പിക്കുവാൻ കഴിയുകയുള്ളു

2018 ഫെബ്രുവരി 21 മുതൽ U A E രാജ്യത്തേക്ക് ജോലി തേടി പോകുന്നവർക്ക് പി സി സി നിര്ബന്ധമാക്കിയതിനാലാണ് ഓരോ രാജ്യത്തേക്ക് വ്യത്യസ്തമായ രീതിയിലുള്ള ഫോമിൽ അതാത് രാജ്യത്തുള്ള ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള അറ്റസ്റ്റേഷൻ നിർബന്ധമാക്കിയത്. മാർച്ച് ഒന്ന് മുതൽ കേരളത്തിലുള്ള എല്ലാ എസ് പി ഓഫീസിലും ഈ നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചുകൊള്ളുന്നു.

Advertisment