Advertisment

പോലീസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ് നേടുന്നതിനായുള്ള അപേക്ഷ അറ്റസ്റ്റ് ചെയ്യുന്നതിന് ഇറ്റലിയിലുള്ള ഇന്ത്യക്കാരിൽനിന്നും ഇന്ത്യൻ എംബസി / കൗൺസിലേറ്റ് ഈടാക്കുന്ന തുക അന്യായമാണെന്ന് പൊതുജനങ്ങൾ

New Update

ഇറ്റലി:  കഴിഞ്ഞ ഫെബ്രുവരി 21 മുതൽ U A E ലേയ്ക്ക് ജോലി തേടിപ്പോകുന്ന ആർക്കും പി സി സി നിർബന്ധമാക്കിയതോടെ ഇനി മുതൽ മറ്റേത് രാജ്യത്തെ ആവശ്യങ്ങൾക്കും പി സി സി വേണമെങ്കിൽ , ഡിസ്ട്രിക്ട് പോലീസ് ചീഫ് ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോമിൽ ഫോട്ടോ ഒട്ടിച്ചും , കളർ പാസ്പോർട്ട് കോപ്പിയും ചേർത്ത് അതാത് രാജ്യത്തെ ഇന്ത്യൻ എംബസ്സിയിൽ നിന്നോ അല്ലെങ്കിൽ കൗൺസിലേറ്റിൽ നിന്നോ അറ്റസ്റ്റ് ചെയ്ത് കൊടുത്തെങ്കിൽ മാത്രമേ പി സി സി നൽകുകയുള്ളൂ എന്ന പുതിയ നിയമം വന്നതോടെ ജനങ്ങൾ ആകെ വിഷമഘട്ടത്തിലായി.

Advertisment

publive-image

ഇത്രയും നാൾ ഇറ്റാലിയൻ സിറ്റിസൺ എടുക്കുന്നതിനോ, മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ പി സി സി എടുക്കുന്നതിന് നേരിട്ട് എസ് പി ഓഫീസിൽ ചെല്ലുവാൻ സാധിച്ചില്ലെങ്കിൽ മറ്റാരുടെയെങ്കിലും പേരിൽ ഓതറൈസേഷൻ കൊടുത്താൽ എസ് പി ഓഫീസിൽ നിന്നും ഫോട്ടോ പതിക്കാത്ത പി സി സി ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ നിയമമനുസരിച് ഫോട്ടോ പതിച്ച പി സി സി മാത്രമേ നൽകുകയുള്ളൂ. ഗൾഫിൽ ഇങ്ങനൊരു നിയമം വന്നപ്പോൾ ഏറ്റവും കൂടുതൽ കഷ്ടത്തിലായത് യൂറോപ്പിൽ ഉള്ള ഇന്ത്യക്കാരാണ്.

തങ്ങളുടെ ആവശ്യങ്ങൾക്കായി പി സി സി അറ്റെസ്റ്റേഷന് ചെല്ലുമ്പോൾ ഇന്ത്യൻ എംബസ്സിയിൽ നിന്നും അല്ലെങ്കിൽ കൗൺസിലേറ്റിൽ നിന്നും ജനങ്ങളോട് ഈടാക്കുന്ന തുക 52 യൂറോയാണ് (അതായത് ഏതാണ്ട് ഇന്ത്യൻ റുപ്പീസ് നാലായിരം). ഇന്ത്യ ഗവണ്മെന്റ് ഇങ്ങനെ ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന തുക വളരെ അന്യായമാണെന്നും, ഇതിൽ എന്തെങ്കിലും ഭേദഗതിവരുത്തണമെന്നുമാണ് പ്രവാസി ഇന്ത്യക്കാരുടെ ആവശ്യം.

Advertisment