Advertisment

ഇറ്റലി മലയാളികളുടെ സ്വപ്നമായ ഹാപ്പി ഇറ്റാലിയ S R L റോമിൽ രൂപീകരിക്കുന്നു

New Update

ഇറ്റലി:  റോമിനെ ആസ്ഥാനമാക്കി ഹാപ്പി ഇറ്റാലിയ എന്ന നാമധേയത്തിൽ ഒരുകൂട്ടം മലയാളികളുടെ ശ്രമഫലമായി S R L രൂപീകൃതമാകുന്നു. ഇതിൻറെ ആദ്യ സംരംഭമായി സൂപ്പർ മാർക്കറ്റ് ഒരുങ്ങുന്നു.

Advertisment

publive-image

ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായി ഒരുകൂട്ടം മലയാളികൾ ചേർന്ന് തുടങ്ങുന്ന ഈ സൂപ്പർ മാർക്കറ്റ് പിന്നീട് ഇറ്റലിയിലുള്ള എല്ലാ സിറ്റികളിലേക്കും വ്യാപിപ്പിക്കുവാൻ താല്പര്യമുണ്ടെന്നും അതിലൂടെ മലയാളികൾക്ക് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയിലുള്ള ആവശ്യസാധനങ്ങൾ ലഭ്യമാക്കുവാനും തീരുമാനിച്ചതായി അറിയിച്ചു.

ഇറ്റാലിയൻ പ്രോഡക്ട്കൾക്കൊപ്പം, ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലെ ആവശ്യ വസ്തുക്കളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു എത്തിനിക് സൂപ്പർ മാർക്കറ്റ് ആണ് ഹാപ്പി ഇറ്റാലിയ വിഭാവനം ചെയ്യുന്നത്.

മിതമായ നിരക്കിൽ ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം ഇറ്റലിയിലുള്ള മലയാളികളുടെ ഉന്നമനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഹാപ്പി ഇറ്റാലിയ ഊന്നൽ നൽകുന്നു. അടുത്ത മാസം അവസാനത്തോടുകൂടി സ്ഥാപനം തുറന്നു പ്രവർത്തിക്കുമെന്ന് ഹാപ്പി ഇറ്റാലിയ ഗ്രൂപ്പ് ഡയറക്ടറായ ജോസഫ് വിക്ടർ അറിയിച്ചു

Advertisment