Advertisment

പോൾ ആറാമൻ പാപ്പായും, ഓസ്‌ക്കർ റൊമേരോയും വിശുദ്ധപദത്തിൽ

New Update

വത്തിക്കാൻ:  പോൾ ആറാമൻ പാപ്പായും, ഓസ്‌ക്കർ റൊമേരോയും ഉൾപ്പെടെ 7 വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാൻസിസ് വിശുദ്ധപദത്തിലേക്കുയർത്തും.

Advertisment

ഒക്‌ടോബർ 14 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുവേദിയിൽ അർപ്പിക്കപ്പെടുന്ന സമൂഹബലിയർപ്പമദ്ധ്യേയായിരിക്കും പാപ്പാ ഫ്രാൻസിസ് 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേക്ക് ഉയർത്തുന്നത്. ദിവ്യബലി മദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും. ദിവ്യബലിയുടെ അന്ത്യത്തിൽ ത്രികാല പ്രാർത്ഥനാസന്ദേശവും നല്കും.

publive-image

സഭയിലെ നവവിശുദ്ധർ

1 . ഇന്ത്യയുടെ മണ്ണിൽ ആദ്യമായി കാലുകുത്തിയ പത്രോസിന്റെ പിൻഗാമി വാഴ്ത്തപ്പെട്ട പോൾ ആറാമൻ

പാപ്പാ.

2 . ഏൽ സാൽവദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആർച്ച്ബിഷപ് ഓസ്‌ക്കർ റൊമേരോ.

3 . വാഴ്ത്തപ്പെട്ട അല്മായൻ ഇറ്റലിക്കാരനായ ന്യുൺഷോ സുൽപ്രീസിയോ.

4 . പരിശുദ്ധ കുർബാനയുടെ ആരാധകർ എന്ന സന്ന്യാസ സഭാ സ്ഥാപകനും, ഇറ്റലിക്കാരൻ ഇടവക

വൈദികനുമായ വാഴ്ത്തപ്പെട്ട ഫ്രഞ്ചെസ്കൊ സ്പിനെലി.

5 . ഇറ്റലിക്കാരനായ രൂപതാ വൈദികൻ വിൻചെൻസൊ റൊമാനൊ.

6 . യേശുവിന്റെ എളിയ ദാസികളുടെ സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപികയും കന്യകയുമായ

വാഴ്ത്തപ്പെട്ട മരിയ ക്യതറീൻ കാസ്പർ.

7 . സഭയുടെ സംരക്ഷകരായ മിഷനറി സഹോദരിമാർ എന്ന സന്ന്യാസ സഭയുടെ സ്ഥാപകയായ വിശുദ്ധ

കൊച്ചുത്രേസ്യയുടെ വാഴ്ത്തപ്പെട്ട നസറിയ ഇഗ്‌നാസിയ.

ആഗോള സഭയുടെ പതിനഞ്ചാമത് സിനഡ് പിതാക്കന്മാരുടെയും, ആഗോള പ്രതിനിധികളുടെയും ലോകത്തിൻറെ നാനാ ഭാഗത്തുനിന്നും എത്തുന്ന ആയിരക്കണക്കിന്‌ വിശ്വാസികളുടെയും സാന്നിദ്ധ്യത്തിൽ ഈ 7 വാഴ്ത്തപ്പെട്ടവരെയാണ് പാപ്പാ ഫ്രാൻസിസ് വിശുദ്ധിയുടെ അൾത്താരയിലേക്ക് ഉയർത്തുന്നത്.

Advertisment