Advertisment

അമേരിക്ക വധശിക്ഷ റദ്ദാക്കി: ജീവൻറെ സംസ്കാരം വളർത്തും

New Update

വത്തിക്കാൻ:  ഒക്ടോബർ 18 വ്യാഴാഴ്ച വത്തിക്കാൻ - വാഷിംഗ്ടണിലെ സുപ്രീംകോടതി അമേരിക്കൻ ഐക്യനാടുകളിൽ പൂർണ്ണമായും വധശിക്ഷ റദ്ദാക്കുന്ന വിധി പ്രസ്താവിച്ചു. ജീവന്റെ സംസ്കാരത്തെ പിന്താങ്ങുന്ന വാഷിംഗ്ടന്ടെ തീരുമാനത്തെ അമേരിക്കയിലെ കത്തോലിക്ക മെത്രാൻ സമിതി (United States Conference of catholic Bishops - USCCB) അഭിനന്ദിച്ചു.

Advertisment

publive-image

ഒരു കുടിയേറ്റ രാജ്യമായ അമേരിക്കൻ ഐക്യനാടുകളിൽ വ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള വംശീയവാദവും അതുമായി ബന്ധപ്പെട്ട് വിധിയിൽ വന്നുകൂടുന്ന വസ്തുനിഷ്ഠമല്ലാത്ത നടപടിക്രമങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിലവിലുള്ള വധശിക്ഷ അസാധുവും പ്രബലമല്ലാത്തതുമായി സുപ്രീംകോടതി വിധി പ്രസ്താപിച്ചതെന്ന് ദേശീയ മെത്രാൻ സമിതിയുടെ ഗാർഹിക നീതിക്കും വികസനത്തിനുമായുള്ള കമ്മീഷൻറെ ചെയർമാനും ഫ്ലോറിഡ വെനീസ് രൂപതയുടെ മെത്രാനായ ബിഷപ്പ് ഫ്രാങ്ക് ഡിവൈൻ വത്തിക്കാൻ വാർത്താ വിഭാഗത്തിന് നൽകിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ഗൗരവകരമായ കുറ്റകൃത്യങ്ങൾക്ക് വധശിഷ നടപ്പാക്കുന്നത് ന്യായീകരിച്ചുകൊണ്ട് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ നിലവിലുണ്ടായിരുന്ന പാഠ്യലേഘനം 2018 മെയ് മാസത്തിൽ പാപ്പാ ഫ്രാൻസിസ് തിരുത്തി എഴുതുകയുണ്ടായി. സഭ എന്നും എവിടെയും ജീവൻറെ സംസ്കാരത്തിനായി നിലകൊള്ളണമെന്ന കാഴ്ചപ്പാട് സഭയിൽ വളർത്തേണ്ടതിൻറെ അടയാളമായിരുന്നു പാപ്പാ ഫ്രാൻസിസിന്റെ ഈ തിരുത്തലെന്നു ബിഷപ് ഡിവൈൻ പ്രസ്താവനയിൽ എടുത്തുപറഞ്ഞു.

Advertisment