Advertisment

2019 ഫെബ്രുവരി 21 മുതൽ 24 വരെ മെത്രാന്മാരുടെ അഭൂതപൂർവ്വമായ സംഗമം വത്തിക്കാനിൽ

author-image
അജിമോന്‍ മൂര്‍ത്തിക്കല്‍
Updated On
New Update

വത്തിക്കാൻ:  ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷൻമാരുടെ മുൻപൊരിക്കലും ഇല്ലാത്ത സംഗമം മാർപാപ്പ 2019 ഫെബ്രുവരി 21 മുതൽ 24 വരെ വത്തിക്കാനിൽ വിളിച്ചുകൂട്ടുന്നു.

Advertisment

സഭയിൽ പൊന്തിവന്നിട്ടുള്ള ലൈംഗീക പീഡനക്കേസുകളെക്കുറിച്ചു ദേശീയ സഭാധ്യക്ഷന്മാരുമായി പാപ്പാ നേരിട്ട് സംവദിച് പ്രിതിവിധികൾ കണ്ടെത്തും.

publive-image

സഭാശുശ്രൂഷകരുടെ ലൈംഗീക പീഡനങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്നതും, സഭയിൽ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നതും മാർപാപ്പാ ഇന്ന് ഏറെ മുൻ‌തൂക്കം നൽകുന്ന വസ്തുതയാണന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് മേധാവി ഗ്രെഗ് ബെർക്ക് നവംബർ 23 വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

2019 ഫെബ്രുവരി 21 മുതൽ 24 വരെ വത്തിക്കാനിൽ ചേരുന്ന ആഗോളതലത്തിലുള്ള സഭാദ്ധ്യക്ഷന്മാരുടെ സംഗമം പാപ്പാ ഫ്രാൻസിസുമായുള്ള നേർക്കാഴ്ചയാണ്, സംഗമത്തിന്റെ എല്ലാ ഘട്ടങ്ങളിലും പാപ്പാ പൂർണ്ണമായും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലൈംഗീക പീഡനങ്ങൾക്ക് ഇരകളാകുന്ന കുട്ടികളിൽ ഉണ്ടാകുന്ന തിക്തഫലങ്ങളെക്കുറിച്ച് സഭാദ്ധ്യക്ഷന്മാരെയും തുടർന്ന് സഭയിൽ ആകമാനവും അവബോധം ഉണർത്താനുള്ള സംവിധാനമാണ് ഇദംപ്രഥമമായ ഈ സംഗമത്തിന്റെ ലഷ്യമെന്ന് ഗ്രെഗ് ബെർക്ക് പ്രസ്താവനയിൽ വ്യക്തമാക്കി.

മെത്രാന്മാരുമായുള്ള ഈ കൂടിക്കാഴ്ചയുടെ പിന്നിൽ അവർക്ക് ഇക്കാര്യത്തിലുള്ള വലിയ ഉത്തരവാദിത്വവും, ഒപ്പം അവർ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും പാപ്പാ നേരിട്ട് പറയുവാനാണ് ഈ നേർക്കാഴ്ചയിൽ ആഗ്രഹിക്കുന്നത്.

കുട്ടികളുടെ ലൈംഗീക പീഡനക്കേസുകളെക്കുറിച്ചു പഠിച്ച വിദഗ്ദ്ധരും അൽമായരുമായ സ്ത്രീ പുരുഷന്മാരും മെത്രാന്മാർക്കൊപ്പം സംഗമത്തിൽ പങ്കെടുക്കുമെന്ന് ഗ്രെഗ് ബെർക്ക് അറിയിച്ചു.

Advertisment