Advertisment

കെ മുരളീധരൻ മാർപാപ്പയുമായി കൂടിക്കാഴ്ചനടത്തി

New Update

വത്തിക്കാൻ:  ഒ ഐ സി സി മീറ്റ് ഇറ്റലി 2018 പൊതുയോഗം ഉത്ഘാടനം ചെയ്യുവാനെത്തിയ കെ മുരളീധരന് മാർപാപ്പയെ കാണുവാനും, സംസാരിക്കുവാനും കഴിഞ്ഞു. ബുധനാഴ്ച വത്തിക്കാൻ ചത്വരത്തിൽ നടന്ന ദിവ്യ ബലിയിൽ പങ്കെടുക്കുവാനും, കർദ്ദിനാൾ ക്ലിമീസ് പാപ്പായെ കാണുവാനുമുള്ള അനുമതി നേടിക്കൊടുക്കുകയും ചെയ്തത് മുരളീധരന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് പറഞ്ഞു.

Advertisment

publive-image

ജനറൽ ഓടിയൻസ് വിസിറ്റിന് ശേഷം വി ഐ പികളെ കാണുവാനെത്തിയ കൂട്ടത്തിലാണ് കെ മുരളീധരനുമായി പാപ്പാ ഫ്രാൻസിസ് കൂടിക്കാഴ്ച നടന്നത്. മാർപാപ്പ ജീവിച്ചിരിക്കുന്ന വിശുദ്ധനാണെന്നും, ഇതിലും വലിയ ഭാഗ്യം ഇനി തൻറെ ജീവിതത്തിൽ ലഭിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. മാർപാപ്പയോട് ഇന്ത്യയിലേക്ക് വരണമെന്നും, പ്രത്യേകിച്ചു കേരളത്തിൽ വരണമെന്നും ഔദ്യോഗികമായി ക്ഷണിക്കുകയുണ്ടായി.

publive-image

1986 ൽ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കേരള സന്ദർശനം കേരളജനനതയെ കൂടുതൽ വിശ്വാസികളാക്കിത്തീർക്കുവാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു. പാപ്പാ ഫ്രാൻസിസ് കൂടിക്കാഴ്ചയ്ക്കു ശേഷം മാർ ക്ലിമീസ് വത്തിക്കാനിൽ ഒരുക്കിയ സ്നേഹവിരുന്നിൽ പങ്കെടുചേരുവാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നുവെന്നും കൂട്ടിച്ചേർത്തു. 5 ദിവസത്തെ ഇറ്റലി ഓസ്ട്രിയ സന്ദർശനത്തിന് ശേഷം ഇന്ന് വെളുപ്പിനെ കേരളത്തിലേക്ക് തിരിച്ചു.

publive-image

Advertisment