Advertisment

കേളി അന്താരാഷ്ട്ര കലാമേള രജിസ്ട്രേഷൻ പൂർത്തിയായി

New Update

സൂറിച്ച്:  സ്വിറ്റ്‌സർലാൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി വർഷം തോറും ഒരുക്കുന്ന യുവജനോത്സവം കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായതായി കൺവീനർ ബിന്ദു മഞ്ഞളി അറിയിച്ചു.

Advertisment

മത്സരാർത്ഥികളുടെ എണ്ണത്തിലും രജിസ്ട്രേഷനിലും വൻ വർദ്ധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. മുന്നോറോളം രജിസ്‌ട്രേഷനും ഇരുന്നൂറോളം വ്യക്തിഗത മത്സരാർത്ഥികളും ഉണ്ടായിരിക്കും.മൂന്ന് സ്റ്റേജുകളിലായി രണ്ട് ദിനരാത്രങ്ങൾ മത്സരങ്ങൾ ഉണ്ടായിരിക്കും. നൂറോളം വോളന്റിയർമാർ കലാമേളയുടെ വിവിധ കമ്മിറ്റികളിലൂടെ സേവനം ചെയ്യുന്നതാണ്.

publive-image

മെയ് 19 ,20 തീയതികളിൽ സൂറിച്ചിൽ ഫെറാൽടോർഫിലാണ് കേളി ഒരുക്കുന്ന കലാമാമാങ്കം അരങ്ങേറുന്നത്.ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യ ഇന്ത്യാ, ഇന്ത്യൻ എംബസ്സി ബേൺ എന്നിവരുടെ സഹകരണത്തോടെയാണ് സ്വിറ്റ്‌സർലാൻഡിൽ ഇന്ത്യൻ കലകളുടെ മത്സരവേദി ഒരുങ്ങുക.

എല്ലാ വിജയികൾക്കും ട്രോഫിയും സെർട്ടിഫിക്കറ്റും നൽകി ആദരിക്കും. വിശിഷ്ട അവാർഡുകളായ സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ എന്നിവ ഏറ്റവും നല്ല കലാപ്രതിഭകൾക്ക് സമ്മാനിക്കും. നൃത്ത്യേതര ഇനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വക്കുന്ന പ്രതിഭയ്ക്ക് ഫാ.ആബേൽ മെമ്മോറിയൽ ട്രോഫിയും,നൃത്ത ഇനങ്ങളിലെ മികച്ച വ്യക്തിക്ക് കേളി കലാരത്ന ട്രോഫിയും സമ്മാനിക്കും.

മീഡിയ ഇനങ്ങളായ ഫോട്ടോഗ്രാഫി,ഷോർട്ട് ഫിലിം, ഓപ്പൺ പെയിന്റിംഗ് ഇനങ്ങളിൽ ജനപ്രിയ അവാർഡും സമ്മാനിക്കും. ഏറ്റവും മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപ കാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുഖ്യാതിഥി ആയിരിക്കും. പതിവ് പോലെ വിവിധ രുചിക്കൂട്ടുകളുമായി ഇന്ത്യൻ ഭക്ഷണങ്ങളുടെ കലവറയും ഉണ്ടായിരിക്കുന്നതാണെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.

Advertisment