കേരളത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി സ്വിറ്റസർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്. 15 ലക്ഷം രൂപ അടിയന്തര സഹായം

ഷിജി ചീരംവേലില്‍
Friday, August 17, 2018

കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ പ്രളയക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവർക്ക് നേരിട്ടു സഹായം എത്തിക്കുന്നതിലേക്ക് ആദ്യഗഡുവായി പതിനഞ്ചു ലക്ഷം രൂപ നൽകുവാൻ ലൈറ്റ് ഇൻ ലൈഫ് അടിയന്തരമായി തീരുമാനിച്ചു.

ലോകമെമ്പാടും ഉള്ള ദുരന്ത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുള്ള യു എൻ ന്റെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയുടെ ഉപദേശം ഈ പ്രവർത്തനത്തിന് സഹായം ആകുന്നുണ്ട്.

ലൈറ്റ് ഇൻ ലൈഫ് രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് അകമഴിഞ്ഞ് സഹായിക്കുവാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ലൈറ്റ് ഇൻ ലൈഫ് സംഘടനയെ സ്വിറ്റസർലണ്ടിലെ നികുതിയിൽനിന്നും ഒഴിവാക്കിയിരിക്കുന്നതിനാൽ ഈ അക്കൗണ്ടിലോട്ടു അയക്കുന്ന ഏല്ലാ സംഭാവനയും നികുതി വിമുക്തമാണ് .

Account Details:
Light In Life
Raiffeisenbank Appenzell,
CH- 9050 Appenzell
SWIFT Code: RAIFCH22
IBAN CH21 8102 3000 0050 4907 8
Zweck: Kerala Flood 2018

×