Advertisment

ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

author-image
admin
New Update

ലണ്ടൻ ഒന്റാരിയോ: ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ ( LOMA ) 2019 - 2021 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

പ്രസിഡന്റായി ജോജി തോമസ്, വൈസ് പ്രസിഡന്റായി ജെയ്‌സൺ ജോസഫ്, സെക്രട്ടറിയായി രാജേഷ് ജോസ്, ട്രെഷറർ ആയി ജിമ്മി നെടുംപുറത്ത്, പ്രോഗ്രാം കോർഡിനേറ്റർ ആയി ഷൈമി കല്ലുമടയിൽ, സബ് കോർഡിനേറ്റേഴ്‌സ് ആയി ദിൽന മാർട്ടിൻ, അമിത് ശേഖർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

publive-image

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 21 നു നടന്ന വർണ്ണാഭമായ ക്രിസ്മസ് പരിപാടിയെ അഭിസംബോധന ചെയ്ത് പ്രസിഡണ്ട് ജോജി തോമസ്, ലണ്ടനിലെ ബഹുഭൂരിപക്ഷം മലയാളികളും അംഗങ്ങളായ ലോമയുടെ കഴിഞ്ഞ 42 വർഷക്കാലത്തെ ചിട്ടയായ പ്രവർത്തനങ്ങളും, ലണ്ടൻ മലയാളികളെ ഒത്തൊരുമിപ്പിച്ച് നടത്തിയ പസ്പര സഹായ സേവന സാന്ത്വന പദ്ധതികളും അവ ഏകോപിപ്പിക്കുന്നതിൽ ലോമ വഹിച്ച നിസ്തുലമായ പങ്കും പ്രതിപാദിക്കുകയുണ്ടായി.

ലോമയുടെ രൂപീകരണത്തിന് ശേഷം വ്യക്തിതാൽപര്യങ്ങൾക്കനുസൃതമായി നിരവധി കൂട്ടായ്മകൾ ലണ്ടനിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നെങ്കിലും ഇപ്പോഴും ജാതി മത ഭേദമെന്യെ മാതൃസംഘടനയായ ലോമ എല്ലാ മലയാളി കൂട്ടായ്മകളുടേയും പൊതു വേദിയായി മുന്നേറുന്നതിന് കാരണക്കാരായ, കഴിഞ്ഞ നാല്പത്തിരണ്ടു വർഷക്കാലത്തിൽ ലോമയെ നയിച്ച മുൻഗാമികളോടുള്ള ആദരവും എടുത്തു പറയുകയുണ്ടായി.

തുടർന്ന് നടന്ന കലാപരിപാടികളിലെ ലണ്ടൻ മലയാളി കുടുംബങ്ങളുടെ സജീവമായ സാന്നിധ്യം അക്ഷരാർത്ഥത്തിൽ ലോമയുടെ നേതൃപാടവവും, സ്വാധീനവും പ്രകടമാക്കുന്നതായിരുന്നു.

Advertisment