Advertisment

ഓ.ഐ.സി.സി. ദുരിത ബാധിത പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു

author-image
admin
New Update

മെല്‍ബണ്‍:  കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ വേദനകള്‍ അകറ്റുവാന്‍ ഓ.ഐ.സി.സി. ദുരിത ബാധിത പ്രദേശങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു.

Advertisment

publive-image

അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രളയബാധിതരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ റോജി എം ജോണ്‍ എം.എല്‍.എ. യ്‌ക്ക്‌ ഓ ഐ സി സി ഓസ്‌ട്രേലിയ ദേശീയ അധ്യക്ഷന്‍ ഹൈനെസ്സ്‌ ബിനോയ്‌ കൈമാറി.

വെള്ളപ്പൊക്ക കെടുതിയില്‍ ഒട്ടനവധി സ്‌കൂള്‍ കുട്ടികളുടെ പുസ്‌തകങ്ങള്‍ ഉള്‍പ്പടെ നശിച്ചുപോയിരുന്നു. ഓ. ഐ. സി.സി. ഓസ്‌ട്രേലിയായുടെ തുടര്‍ സഹായങ്ങള്‍ താമസിയാതെ തന്നെ നടത്തുമെന്ന്‌ ഓ. ഐ. സി.സി. ഓസ്‌ട്രേലിയ പ്രസിഡന്റ്‌ ഹൈനസ്സ്‌ ബിനോയി അറിയിച്ചു.

ഓ. ഐ. സി.സി.യുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ റോജി.എം. ജോണ്‍ എംഎല്‍.എ. പ്രശംസിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ തൊടുപുഴ മണ്‌ഡലം പ്രസിഡന്റ്‌ രാജേഷ്‌ ബാബു, ബ്ലോക്ക്‌ സെക്രട്ടറി പ്രശാന്ത്‌ തുടങ്ങിയവരും പങ്കെടുത്തു.

Advertisment