Advertisment

ഇംഗ്ലണ്ടിലെ രാജവീഥിയിലേക്ക് ക്രിസ്തുരാജൻ ഇറങ്ങുന്ന അഡോറേമുസ് - ദേശിയ ദിവ്യകാരുണ്യ തീർത്ഥാടന സമ്മേളനം ലിവർപൂളിൽസെപ്റ്റംബർ 7, 8, 9 തീയതികളിൽ. ചരിത്രനിമിഷങ്ങൾ തത്‌സമയം ശാലോം വേൾഡിൽ ലോകമെമ്പാടും

author-image
admin
New Update

ലിവർപൂൾ:  ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലണ്ടനിലെ രാജവീഥികൾ ക്രിസ്തുരാജന് ഹോസാന പാടാൻ തയാറെടുക്കുമ്പോൾ, ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാൻ ശാലോം വോൾഡ് ടി.വിയും ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബർ ഏഴുമുതൽ ഒൻപതുവരെ ലിവർപൂൾ നഗരം ആതിഥേയത്വം വഹിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് 'അഡോറംസ് 2018'ന്റെ മുഖ്യസവിശേഷതയാണ് പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം.

Advertisment

അതുൾപ്പെടെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 'അഡോറംസി'ന്റെ പ്രധാന സെഷനുകളെല്ലാം ശാലോം വേൾഡ് തത്‌സമയം പ്രക്ഷേപണം ചെയ്യും. ഇതിനുപുറമെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും തത്‌സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.

publive-image

ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് ഇതിനു മുമ്പ് ലണ്ടൻ ആതിഥ്യമരുളിയതിന്റെ ശതാബ്ദിവർഷത്തിൽ കൈവന്ന ഈ അനുഗ്രഹ ദിനങ്ങൾ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭ. അത് അവിസ്മരണീയമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേൾഡ് ഒരുക്കിയിരിക്കുന്നത്.

ആദ്യ രണ്ട് ദിനങ്ങളിൽ നാലു മണിക്കൂർ വീതവും സമാപന ദിനത്തിൽ രണ്ടു മണിക്കൂറുമാണ് തത്സമയ സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ശാലോം വേൾഡ് ഒരുക്കിയിരിക്കുന്നത്. ഏഴ്, എട്ട് തിയതികളിൽ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00വരെയും ഒൻപതിന് രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 1.00വരെയാണ് പ്രക്ഷേപണം.

publive-image

ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്‌നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തിൽ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകർന്ന് നൽകുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാർത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാൻ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയാണ് 'അഡോറംസ് 2018' ന്റെ ലക്ഷ്യങ്ങൾ. നമുക്ക് ആരാധിക്കാം എന്നാണ് 'അഡോറംസ്' എന്ന വാക്കിന്റെ അർത്ഥം.

ദൈവശാസ്ത്ര പ്രബന്ധാവതരണം, യൂക്കരിസ്റ്റിക് മിനിസ്റ്റർമാർക്കുവേണ്ടിയുള്ള ക്ലാസുകൾ, ദിവ്യകാരുണ്യ സെമിനാറുകൾ എന്നിവയാണ് 'സിംപോസിയം ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ.

publive-image

കൂടാതെ ആശുപത്രികളിലും കെയർ ഹോമുകളിലും ജയിലുകളിലും സേവനമനുഷ്~ിക്കുന്ന സന്നദ്ധപ്രവർത്തകർക്കായുള്ള ശിൽപ്പശാലകളും ആദ്യദിനത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ലിവർപൂളിലെ എ.സി.സിയാണ് വേദി. ലിവർപൂൾ ആർച്ച്ബിഷപ്പ് മാൽക്കം മക്മഹന്റെ പ്രാരംഭ പ്രാർത്ഥനയോടെയാകും പരിപാടികൾക്ക് തുടക്കമാവുക.

പതിനായിരം പേരെ ഉൾക്കൊള്ളാനാകുന്ന എക്കോ അരീനയിലാണ് രണ്ടാം ദിന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ബർമിംഗ്ഹാം അതിരൂപതാ സഹായമെത്രാൻ റോബർട് ബ്രയൻ പ്രാരംഭ പ്രാർത്ഥന നയിക്കും. ദിവ്യബലിയും ഉണ്ടാകും.

പ്രഭാഷണങ്ങളും ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന നാടകവുമാവും 'കോൺഗ്രസ് ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ദിനത്തിന്റെ സവിശേഷതകൾ. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും പ്രമുഖ വാഗ്മിയും ദൈവശാസ്ത്രജ്ഞനും 'വേർഡ് ഓൺ ഫയർ' മിനിസ്ട്രി സ്ഥാപകനുമായ റോബർട്ട് ബാരനാണ് മുഖ്യപ്രഭാഷകൻ. പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ പരിപാടികൾ സമാപിക്കും.

publive-image

'പിൽഗ്രിമേജ് ഡേ' എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തിൽ തിരുക്കർമങ്ങൾ ലിവർപൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റൻ കത്തീഡ്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ആർച്ച്ബിഷപ്പ് മക്മഹൻ മുഖ്യകാർമികനാകും.

തുടർന്ന് 11.00ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പ് കൗൺസിൽ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പുമായ വിൻസെന്റ് നിക്കോൾസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം. ആർച്ച്ബിഷപ്പ് മക്മഹൻ വചനസന്ദേശം നൽകും. തുടർന്ന്, 1.00ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് തുടക്കമാകും. അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. 2.45ന് ബെനഡിക്ഷനോടെ ദിവ്യകാരുണ്യ കോൺഗ്രസിന് തിരശീലവീഴും.

സഭയുടെ പ്രേക്ഷിതദൗത്യത്തിൽ പരിശുദ്ധ കുർബാനയുടെ പ്രാധാന്യം, വൈദികരും സമർപ്പിതരും അത്മായരും ചേർന്ന് അരക്കിട്ടുറപ്പിക്കുന്ന സമ്മേളനങ്ങളാണ് ദിവ്യകാരുണ്യ കോൺഗ്രസുകൾ.

രാജ്യത്ത് വിശ്വാസത്തകർച്ചയും ഭൗതികതയുടെ അതിപ്രസരവും നടമാടുന്ന സാഹചര്യത്തിൽ ദിവ്യകാരുണ്യ സമ്മേളനത്തിനു വലിയ പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ കോൺഫറൻസിലൂടെ യു.കെയിലെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും വളർത്താനും കഴിയുമെന്നാണ് സഭ പ്രത്യാശിക്കുന്നത്.

വീണ്ണിന്റെ നാഥൻ മണ്ണിലേക്കെഴുന്നള്ളുന്ന സ്വർഗ്ഗീയ നിമിഷങ്ങൾ, അനവധി വിശുദ്ധാത്മാക്കളുടെ ചുടുനീണം വീണ ഇംഗ്ലണ്ടിന്റെ തെരുവോരങ്ങൾ, അശുദ്ധിയുടെയും ,തിന്മയുടെയും പ്രദിക്ഷണ വീഥികളായി മാറിയ ഇംഗ്ലണ്ടിന്റെ തെരുവോരങ്ങൾ, ഇതാ ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും സാക്ഷ്യം വഹിയ്ക്കുന്നു.

ഒരു ചെറു കാറ്റിലുലയാവുന്ന ഗോതമ്പപ്പത്തിലൂടെ, അനവധി കൊടുങ്കാറ്റുകളെ ശാന്തമാക്കിയ ദിവ്യകാരുണ്യ സാന്നിദ്ധ്യം, ലിവർപൂളിന്റെ രാജവീഥി കളിലൂടെ എഴുന്നെള്ളുമ്പോൾ, യൂറോപ്പിന് നഷ്ടമായ ക്രിസ്തു സാന്നിദ്ധ്യത്തിന്റെ വീണ്ടെടുപ്പിനായുള്ള മുന്നൊരുക്കമാകട്ടെ.

ഈ അനുഗ്രഹ നീമിഷങ്ങൾക്ക് സാക്ഷികളാവാൻ എല്ലാവരെയും ഇൻഗ്ലണ്ടിലെ കത്തോലിക്ക സഭ സവിനയം ക്ഷണിക്കുന്നു. ഈ അവസരസത്തിൽ ഈ അവിസ്മരണീയ സ്വർഗീയ മുഹൂർത്തം ലോകത്തിലെ എല്ലാവർക്കുമായി അനുഭവിക്കാൻ ശാലോം വേൾഡ് ചാനൽ ലൈവായി പ്രക്ഷേപണം ചെയ്യുന്നു. ഏഴ്, എട്ട് തിയതികളിൽ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00വരെയും ഒൻപതിന് രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 1.00വരെയാണ്.

Advertisment